actor-dileep-in-sabarimala
പത്തനംതിട്ട: ശബരിമലയിൽ ഇന്ന് പുലർച്ചെ ദർശനം നടത്തി നടൻ ദിലീപ്. ദിലീപ് സുഹൃത്തും ബിസിനസ് പങ്കാളിയുമായ ശരത്തിനും മാനേജർ വെങ്കിയ്ക്കുമൊപ്പം സന്നിധാനത്തെത്തിയത്. ഇന്നലെ രാത്രി ശബരിമലയിൽ എത്തിയ സംഘം ദേവസ്വം ബോർഡ് ഗസ്റ്റ്ഹൗസിൽ തങ്ങുകയായിരുന്നു.
സന്നിധാനത്തും മാളികപ്പുറത്തും ദർശനവും, പ്രത്യേക പൂജകളും നടത്തി. തന്ത്രിയെ സന്ദർശിച്ച ദിലീപ് കുറച്ച്നേരം സന്നിധാനത്ത് ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. മുൻ വർഷങ്ങളിലും ദിലീപ് ശബരിമല ദർശനം നടത്തിയിരുന്നു. ഇരുമുടിക്കെട്ടില്ലാതെയാണ് ദിലീപ് സന്നിധാനത്തിലെത്തിയത്.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണപുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇന്ന് വിചാരണക്കോടതിയിൽ സമർപ്പിക്കും. ഈമാസം 18നകം റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. തുടരന്വേഷണത്തിന് മൂന്നുമാസം കൂടി ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…