India

ഛത്തീസ്ഗഡിൽ സുരക്ഷാസേനാ ക്യാമ്പിന് നേരെ കമ്യൂണിസ്റ്റ് ഭീകരാക്രമണം; നാല് സേനാംഗങ്ങൾക്ക് പരിക്ക്

റായ്പൂർ: ഛത്തീസ്ഗഡിലെ സുരക്ഷാസേനാ ക്യാമ്പിന് നേരെ കമ്യൂണിസ്റ്റ് ഭീകരാക്രമണം. നാല് സേനാംഗങ്ങൾക്ക് പരിക്കേറ്റു. ബിജാപൂരിലെ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ക്യാമ്പിന് നേരെയാണ് ആക്രമണം സംഭവിച്ചിരിക്കുന്നത്.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം നടന്നത്. ഇരുളിന്റെ മറപറ്റി എത്തിയ ഭീകരർ ഗ്രനേഡ് ലോഞ്ചറുകൾ ഉപയോഗിച്ച് ക്യാമ്പിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ക്യാമ്പിന് പുറത്തായി സുരക്ഷാ ചുമതല വഹിച്ചിരുന്ന സേനാംഗങ്ങൾക്ക് ഉൾപ്പെടെയാണ് പരിക്ക് പറ്റിയിരിക്കുന്നത്. തുടർന്ന് സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരർക്ക് നേരെ പ്രത്യാക്രമണം നടത്തി. ഇതോടുകൂടി ഭീകരർ ഓടി രക്ഷപ്പെടുകയായിരുന്നു.

പരിക്കേറ്റ ജവാന്മാരിൽ രണ്ട് പേർ റായ്പൂരിലെ ആശുപത്രിയിലും, മറ്റ് രണ്ട് പേർ ബിജാപൂർ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. റായ്പൂരിൽ ചികിത്സയിലുള്ള ജവാന്മാരുടെ പരിക്കുകൾ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ ഭീകരർക്കായി ക്യാമ്പിന്റെ പരിസര മേഖലയിൽ സുരക്ഷാസേനയുടെ തിരച്ചിൽ തുടരുകയാണ്. സംഭവ ശേഷം ഇവർ നിബിഡ വന മേഖലയിലേക്ക് കടന്നെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ വനമേഖലകളിൽ ഉൾപ്പെടെ തിരച്ചിൽ പുരോഗമിക്കുകയാണ്.

admin

Recent Posts

ബാർകോഴ കേസ് ;മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഇല്ലാതെ ഒന്നും നടക്കില്ല ! ജൂൺ 12 ന് നിയമസഭാ മാർച്ച് പ്രഖ്യാപിച്ച് യുഡിഎഫ്

തിരുവനന്തപുരം: ബാർകോഴയിൽ എക്സൈസ്, ടൂറിസം മന്ത്രിമാർ രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജൂൺ 12 ന് യുഡിഎഫ് നിയമസഭ…

29 mins ago

തൃശ്ശൂരിൽ കനത്ത മഴ തുടരുന്നു ! ന​ഗരത്തിലെ ​ഗതാ​ഗതം പൂർണമായും സ്തംഭിച്ചു ; 2 മണിക്കൂർ അതീവജാഗ്രത വേണമെന്ന് കളക്ടറുടെ നിർദേശം

തൃശ്ശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ഒന്നര മണിക്കൂറായി മഴ നിർത്താതെ പെയ്യുകയാണ്. അടുത്ത 2 മണിക്കൂർ കൂടി…

2 hours ago

അവയവക്കടത്ത്: പ്രധാന പ്രതി പിടിയിൽ ! മുഖ്യസൂത്രധാരൻ പിടിയിലായത് ഹൈദരാബാദിൽ നിന്ന്

ഹൈദരാബാദ്: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ പ്രധാന പ്രതി പിടിയിൽ. പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഹൈദരാബാദ്…

2 hours ago

സ്വർണ്ണക്കടത്തും പൊട്ടിക്കൽ സംഘങ്ങളും കേരളത്തിന് തലവേദനയാകുന്നു | gold smuggling

സ്വർണ്ണക്കടത്തും പൊട്ടിക്കൽ സംഘങ്ങളും കേരളത്തിന് തലവേദനയാകുന്നു | gold smuggling

3 hours ago

‘കോൺഗ്രസ് സത്യത്തെ അംഗീകരിക്കാൻ കഴിയാത്ത പാർട്ടി! എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചത് തോൽവി ഭയന്ന്’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ദില്ലി: ലോക്‌സഭാ എക്‌സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചതിന് പിന്നാലെ കോൺഗ്രസിനെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.…

4 hours ago

പ്രവചനങ്ങളെ പോലും ഞെട്ടിച്ചുകൊണ്ട് ഭാരതം കുതിപ്പ് തുടരുന്നു! കണക്കുകൾ നിരത്തി മോദി |INDIA

പ്രവചനങ്ങളെ പോലും ഞെട്ടിച്ചുകൊണ്ട് ഭാരതം കുതിപ്പ് തുടരുന്നു! കണക്കുകൾ നിരത്തി മോദി |INDIA

4 hours ago