Tuesday, December 16, 2025

24 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ട് നടൻ ജോബി ; സിനിമയിൽ സജീവമാകാനൊരുങ്ങി താരം

24 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടുകൊണ്ട് നടന്‍ ജോബി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. കെ.എസ്.എഫ്.ഇയില്‍ സീനിയര്‍ മാനേജരായിട്ടാണ് അദ്ദേഹം വിരമിച്ചത്. സഹപ്രവര്‍ത്തകർ ജോബിയ്ക്ക് ഗംഭീരമായ യാത്രയയപ്പ് നല്‍കി.

മിമിക്രിയിലൂടെയും നാടകങ്ങളിലൂടെയും മലയാളികൾക്ക് സുപരിചിതനായ ജോബി ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത അച്ചുവേട്ടന്റെ വീട് എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി അവസരങ്ങള്‍ തേടിയെത്തിയെങ്കിലും സ്ഥിരവരുമാനം എന്ന സ്വപ്നത്താൽ ജോബി സര്‍ക്കാര്‍ ജോലിയ്ക്ക് കഠിനമായി പഠിക്കുകയും പി.എസ്.സി പരീക്ഷകൾ എഴുതുവാൻ ആരംഭിക്കുകയും ചെയ്തു. ഒടുവിൽ 1999 ല്‍ പി.എസ്.സി പരീക്ഷയെഴുതി ജൂനിയര്‍ അസിസ്റ്റന്റായി സര്‍വ്വീസ് ആരംഭിച്ചു.

2018 ല്‍ മണ്ണാം കട്ടയും കരിയിലയും എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.ഇനിയുള്ള കാലം സിനിമയില്‍ സജീവമാകണമെന്നും ഓട്ടിസമുള്‍പ്പെടെയുള്ള അവസ്ഥയിലൂടെ കടന്നുപോകുന്ന കുട്ടികള്‍ക്ക് പ്രത്യേക വിദ്യാലയം തുടങ്ങണം എന്നീ ലക്ഷ്യങ്ങളാണ് തനിക്ക് മുന്നിലുള്ളതെന്ന് ജോബി പറഞ്ഞു.

Related Articles

Latest Articles