Celebrity

നടൻ കമലഹാസൻ ആശുപത്രിയിൽ; പരിപൂർണ വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ, നാളെ ഡിസ്ചാർജ് ചെയ്യുമെന്ന് സൂചന

ചെന്നൈ: നടൻ കമലഹാസൻ ആശുപത്രിയിൽ. ശ്രീ രാമചന്ദ്ര മെഡിക്കൽ സെന്ററിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് ആരോഗ്യപരിശോധന നടത്തുന്നതിന് വേണ്ടിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.

നടന് പനി ബാധിച്ചിരുന്നതായും അതിന് ചികിത്സയിലാണെന്നും ചില റിപ്പോർട്ടുകളുണ്ട്. ഹൈദരാബാദിലേക്കുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് താരത്തിന് പനി പിടിപെട്ടത്. ഹൈദരാബാദിൽ വെച്ച് ഡയറക്ടർ വിശ്വനാഥനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങൾ കമലഹാസൻ പങ്കുവെച്ചിരുന്നു. കൂടാതെ ഹൈദരാബാദിൽ നിരവധി പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ചെന്നൈയിൽ തിരിച്ചെത്തിയത്.

വരുന്ന കുറച്ച് ദിവസങ്ങൾ നടന് പരിപൂർണ വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. നാളെ തന്നെ നടനെ ഡിസ്ചാർജ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

admin

Recent Posts

മേയർ തടഞ്ഞ ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവം ! കെഎസ്ആർടിസി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു !

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിന്‍ ദേവ് എംഎൽഎയും തടഞ്ഞു നിർത്തിയ കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ്…

9 hours ago

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ! നാളെ മുതൽ സംയുക്ത സംഘടനകളുടെ സമരം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള ഗതാഗത വകുപ്പ് തീരുമാനത്തിനെതിരെ സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത സംഘടനകള്‍. ഡ്രൈവിങ് ടെസ്റ്റ്…

11 hours ago