Thursday, May 2, 2024
spot_img

വാഗ്‌ദാനം ചെയ്തത് തിരുപ്പതി മാതൃകയിലെ നിർമ്മാണം; കോടികൾ ചെലവിട്ട ക്യൂ കോംപ്ലക്സുകൾ ഉപയോഗപ്രദമല്ല; ടോയ്‌ലറ്റുകളുടെ അറ്റകുറ്റപ്പണി കാര്യമായി നടന്നിട്ടില്ല, വൈദ്യുതി വിളക്കുകൾ ഇല്ല; ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിയിലെ നിർമ്മാണം നോക്കുകുത്തിയായി

ശബരിമല:കോടികൾ മുടക്കി നിർമ്മിച്ച ക്യൂ കോംപ്ലക്സുകൾ തീ ർത്ഥാടകർക്ക് ഉപകാരപ്രദമാകുന്നില്ല. മരക്കൂട്ടം മുതൽ ശരം കുത്തിവരെയാണ് കോംപ്ലക്സുകൾ നിർമ്മിച്ചത്. വലിയ തിരക്കുണ്ടാകുന്ന വേള യിൽ ഉപയോഗിക്കാൻ ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയതാണ് ഈ നിർമ്മാണം. എന്നാൽ ഈ കെട്ടിടത്തിന്റെ മുൻ വശത്ത് കൂടി ഭക്തരെ കടത്തി വിടുക മാത്രമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

അശാസ്ത്രീയ രൂപകല്പനയായതിനാൽവേണ്ട വിധത്തിൽ ഉപയോഗയപ്പെടുത്താനും ഇത് കഴിയുന്നില്ല. ക്യൂ കോംപ്ലക്സുകളിൽ കാര്യമായ അറ്റകുറ്റപ്പണികൾ നടത്താറില്ല. ഇവയുടെ മേൽക്കൂരയിലെ ഷി റ്റ് നിരവധിയിടത്ത് പൊട്ടിപൊളിഞ്ഞ നിലയിലാണിപ്പോഴുള്ളത്. അതിനാൽ മഴ വെള്ളം കോംപ്ലക്സിനുള്ളിലാണ് വീഴുന്നത്. പല കോംപ്ലക്സുകളും പെയിന്റിങ് നടത്താതെ ഭിത്തി അലങ്കോലമായും തറഭാഗം വൃത്തി ഹീനമായ സ്ഥിതിയിലുമാണിപ്പോൾ. ടോയ്‌ലറ്റുകളുടെ അറ്റകുറ്റപ്പണി കാര്യമായി നടന്നിട്ടില്ല. എല്ലാ ടോയ്‌ലറ്റുകൾക്കുള്ളിലുമുള്ള ലൈറ്റുകളും നശിച്ച അവസ്ഥയിലാണ്.

രാത്രിയിൽ ടോയ്‌ലറ്റിൽ കയറുക ബുദ്ധിമുട്ടാണ്. ദർശനത്തിനായുള്ള തീർഥാടകരുടെ നിര മരക്കൂട്ടം പിന്നിടുമ്പോഴാണ് ക്യൂ കോംപ്ലക്സുകളിലേക്ക് കയറ്റുന്നത്. തിരുപ്പതി മാതൃകയിൽ ക്യൂ കോംപ്ലക്സുകൾ നിർമ്മിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും നിർമ്മിച്ച് വന്നപ്പോൾ അശാസ്ത്രീയതയുടെ കേന്ദ്രമായി ഇത് മാറിയിരിക്കുകയാണ്.

Related Articles

Latest Articles