ഉത്തർപ്രദേശിലും ഗോവയിലും നടക്കുന്ന സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്. ബിജെപി യുടെ എല്ലാ നേതാക്കളും പ്രചാരണ രംഗത്ത് സജീവമാണ്. കേരളത്തിൽ നിന്നുള്ള ദേശീയ നിർവ്വാഹക സമിതിയംഗവും നടനുമായ ശ്രീ. ജി കൃഷ്ണകുമാർ യു പി യിലും ഗോവയിലും പ്രചാരണം നടത്തുകയാണ്. അദ്ദേഹത്തിന്റെ ചുമതലകളെ കുറിച്ചും തെരെഞ്ഞെടുപ്പ് വിശേഷങ്ങളെ കുറിച്ചും ശ്രീ. കൃഷ്ണകുമാർ തത്വമയി ന്യൂസിനോട് പ്രതികരിച്ചു.
തെരെഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ബിജെപി ഭരണത്തുടർച്ച നേടുമെന്നും ഉത്തർപ്രദേശിൽ ചരിത്രം കുറിക്കുമെന്നും കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.

