Sunday, June 2, 2024
spot_img

ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു; നിയമഭേദഗതി നിലവിൽ kerala-governor-sign-lokayukta-ordinance

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ (Arif Mohammad Khan) ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. ഇന്നലെ വിദേശ യാത്ര കഴിഞ്ഞ് എത്തിയശേഷം മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദ​ഗതിക്കാണ് ​ഗവർണർ അം​ഗീകാരം നൽകിയത്.

രണ്ടാഴ്ച മുമ്പാണ് ഓർഡിനൻസ് ഗവർണറുടെ അനുമതിക്കായി സംസ്ഥാന സർക്കാർ നൽകിയത്. എന്നാൽ ഒപ്പിടാതെ ഗവർണർ നിയമോപദേശമടക്കം തേടുകയായിരുന്നു. യുഎസ്സിൽ നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഗവർണറെ സന്ദർശിച്ച് ഓർഡിനൻസിന്റെ സാഹചര്യം വിശദീകരിച്ചിരുന്നു. ഇനി വിധി വന്ന് മൂന്നുമാസത്തിനുള്ളിൽ കുറ്റാരോപിതരുടെ ഹിയറിങ് നടത്തി സർക്കാരിന് ലോകായുക്തയുടെ തീരുമാനം തള്ളാം. ഓർഡിനൻസ് പ്രാബല്യത്തിലായതോടെ ലോകായുക്തയുടെ ഈ അധികാരമാണ് ഇല്ലാതായത്.

Related Articles

Latest Articles