ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടൻ മാധവൻ. ലോകത്തിലെ തന്നെ ഏറ്റവും അധികം ‘മൈക്രോ ഇക്കോണമി’ ഉപഭോക്താക്കളുള്ള രാജ്യമായി ഇന്ന് ഭാരതം മാറിയെന്നും നരേന്ദ്രമോദിയുടെ പുതിയ ഇന്ത്യ എന്ന കാഴ്ചപ്പാട് ഇതാണെന്നും മാധവൻ വ്യക്തമാക്കി.
‘നമ്മുടെ പ്രധാനമന്ത്രി ഡിജിറ്റൽ കറൻസി മുന്നോട്ടുവെച്ചപ്പോൾ വലിയ ബഹളമായിരുന്നു ആദ്യം. ഡിജിറ്റൽ കറൻസിയും മൈക്രോ ഇക്കോണമിയുമെല്ലാം പ്രാവർത്തികമാകാൻ പോകുന്നില്ലെന്നും വലിയ ദുരന്തമാകുമെന്നും പലരും പ്രവചിച്ചു. പക്ഷേ രണ്ട് വർഷം കൊണ്ട് കാര്യങ്ങൾ എല്ലാവർക്കും വ്യക്തമായി. ഏറ്റവുമധികം മൈക്രോ ഇക്കോണമി ഉപഭോക്താക്കളുള്ള രാജ്യമായി ഇന്ത്യ മാറി. ഇത് പുതിയ ഇന്ത്യയാണ്’- മാധവൻ പറഞ്ഞു.
കാൻ ഫിലിം ഫെസ്റ്റിവലിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രിയെ അദ്ദേഹം പ്രശംസിച്ചത്. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ റോക്കെട്രി:ദ നമ്പി ഇഫക്ട് എന്ന ചിത്രത്തിന്റെ പ്രദർശനവും ചലച്ചിത്ര മേളയിൽ നടക്കും. ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ കഥയാണ് സിനിമയിൽ ആവിഷ്‌കരിച്ചിരിക്കുന്നത്.
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…