Cinema

ഈ ഗാനത്തിന് ഒരു പ്രത്യേകതയുണ്ട്: ഷെയ്ൻ നി​ഗം ചിത്രത്തിൽ ​ഗായകനായി മോഹൻലാൽ; പാട്ടിനെക്കുറിച്ച് വെളിപ്പെടുത്തി നടൻ; വീഡിയോ

അഭിനയത്തിന് പുറമെ സിനിമാ പിന്നണി​ഗാനരം​ഗത്ത് കഴിവ് തെളിയിച്ച നടന്മാരിൽ പ്രധാനിയാണ് നടൻ മോഹൻലാൽ. ഇതിനോടകം നിരവധി ​ഗാനങ്ങൾ മോഹൻലാലിന്റേതായി പ്രേക്ഷകർക്ക് മുന്നിലെത്തി. ഇപ്പോഴിതാ വീണ്ടുമൊരു സിനിമയിൽ ​ഗാനം ആലപിച്ചിരിക്കുകയാണ് താരം. ഷെയ്ൻ നി​ഗമിനെ നായകനാക്കി ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ബർമുഡ എന്ന ചിത്രത്തിനായാണ് ഇത്തവണ ഗാനമാലപിക്കുന്നത്.

അതേസമയം ടി കെ രാജീവിന്റെ തന്നെ ‘കണ്ണെഴുതി പൊട്ടുംതൊട്ട്’ എന്ന ചിത്രത്തിൽ മോഹൻലാൽ പാടിയ ‘കൈതപൂവിൻ കന്നികുറുമ്പിൽ തൊട്ടു തൊട്ടില്ല എന്ന ഗാനം ഇന്നും സൂപ്പർ ഹിറ്റാണ്. ഇപ്പോൾ താരം തന്നെയാണ് പുതിയ പാട്ടിനെക്കുറിച്ചും പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇറക്കിയ പ്രത്യേക വീഡിയോയിൽ മോഹൻലാൽ തന്നെ‌യാണ് ഇക്കാര്യം പറഞ്ഞത്.

”ഇങ്ങനെയൊരു കാര്യം ടി.കെ. രാജീവ് കുമാർ ചോദിച്ചപ്പോൾ ഒട്ടും മടിയില്ലാതെ സമ്മതിച്ചുവെന്ന് മോഹൻലാൽ പറഞ്ഞു. ഓർക്കസ്ട്രേഷനാണ് പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. ബുഡാപെസ്റ്റിൽ നിന്നുള്ളവരാണ് അത് ചെയ്യുന്നത്. പിങ്ക് പാന്ഥർ ഇൻവെസ്റ്റി​ഗേഷൻ പോലുള്ള രസമുള്ള സം​ഗീതസംവിധാനമാണുള്ളത്. രമേഷ് നാരായണനാണ് ഈണമിട്ടിരിക്കുന്നത്. വിനായക് ശശികുമാറാണ് വരികൾ. ഇങ്ങനെയൊരു പാട്ട് പാടാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്”, അദ്ദേഹം പറഞ്ഞു.

നവാഗതനായ കൃഷ്‍ണദാസ് പങ്കി രചന നിര്‍വ്വഹിച്ചിരിക്കുന്ന ‘ബര്‍മുഡ’യിൽ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്‍ന്‍ നിഗം അവതരിപ്പിക്കുന്നത്. 24 ഫ്രെയിംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവരാണ് ബർമുഡ നിർമിക്കുന്നത്. കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

ഹമാസിനെ പിന്തുണച്ചുള്ള മുദ്രാവാക്യങ്ങൾ അംഗീകരിക്കാനാവില്ല; ഭീകര സംഘടനയ്ക്ക് നഗരത്തിൽ സ്ഥാനമില്ല ! തള്ളിപ്പറഞ്ഞ് മംദാനി; ഇസ്‌ലാമിസ്റ്റുകൾക്ക് അപ്രതീക്ഷിത തിരിച്ചടി

ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…

1 minute ago

അമേരിക്കയിൽ നടുക്കുന്ന കൂട്ടക്കുരുതി; മിസിസിപ്പിയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…

47 minutes ago

വൻ സുരക്ഷാ വീഴ്ച !! ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ !

സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…

1 hour ago

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘം !!! മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…

3 hours ago

അയോദ്ധ്യ രാമക്ഷേത്രത്തിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമം! കശ്മീർ സ്വദേശി കസ്റ്റഡിയിൽ, സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്യുന്നു

അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…

4 hours ago