actor-mohanlal-announces-movie-with-director-shaji-kailas-after-12-years
12 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകൻ ഷാജി കൈലാസിനൊപ്പമുള്ള ചിത്രം പ്രഖ്യാപിച്ച് മോഹൻലാൽ. 2009ലിറങ്ങിയ റെഡ് ചില്ലീസിനു ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഒരു തലമുറയെ ആവേശം കൊള്ളിച്ച കോംബോ വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ നിരവധിയാണ്. ഈ വർഷം ഒക്ടോബറിലാവും ചിത്രീകരണം തുടങ്ങുക. രാജേഷ് ജയറാം തിരക്കഥയെഴുതുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കും. നീണ്ട വർഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് ഈ കൂട്ടുകെട്ട് ബിഗ് സ്‌ക്രീനിൽ തെളിയുന്നത്. വീണ്ടും സിനിമയിൽ ഒന്നിക്കുന്നതിന്റെ സന്തോഷവും ആവേശവും പങ്കുവച്ചാണ് മോഹൻലാലിൻറെ കുറിപ്പ്.
മോഹൻലാലിന്റെ കുറിപ്പ്….
ആ കാത്തിരിപ്പ് അവസാനിച്ചു!…എന്ന് പറഞ്ഞാണ് മോഹൻലാൽ കുറിപ്പാരംഭിക്കുന്നത് 2021 ഒക്ടോബറിൽ ആരംഭിക്കുന്ന ഷാജി കൈലാസിനൊപ്പമുള്ള തന്റെ അടുത്ത പ്രോജക്റ്റ് താൻ തന്നെ പ്രഖ്യാപിക്കുന്നത് വളരെ ആവേശത്തോടും സന്തോഷത്തോടും കൂടിയാണെന്ന് അദ്ദേഹം പറയുന്നു. രാജേഷ് ജയറാം തിരക്കഥയെഴുതുന്ന ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ 12 വർഷങ്ങൾക്ക് ശേഷമാണ് താനും ഷാജിയും ഒന്നിക്കുന്നതെന്നും, ഇത് കാത്തിരിക്കേണ്ടതാണെന്ന് ഉറപ്പാണെന്നും മോഹൻലാൽ കുറിച്ചു…!
1997ൽ പുറത്തിറങ്ങിയ ആറാം തമ്പുരാൻ എന്ന സൂപ്പർ ഹിറ്റ് ചിത്രം മുതലാണ് മോഹൻലാൽ -ഷാജി കൈലാസ് ടീം മലയാള സിനിമയിൽ വിജയം കൊയ്യാൻ ആരംഭിച്ചത്. 2000ത്തിൽ ഈ വിജയ ഫോർമുല തന്നെ നരസിംഹം സിനിമയിലും ആവർത്തിച്ചു. പിന്നീട് താണ്ഡവം , നാട്ടുരാജാവ് , ബാബാ കല്യാണി, റെഡ് ചില്ലീസ് തുടങ്ങിയ സിനിമകൾ ഈ കൂട്ടുകെട്ടിൽ ഇറങ്ങി.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…