Monday, May 20, 2024
spot_img

ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങള്‍ക്ക് പ്രചോദനമാകട്ടെ” കേരളക്കര നെഞ്ചേറ്റിയ ആനി ശിവയ്ക്ക് അഭിനന്ദനവുമായി ലാലേട്ടൻ

കൊല്ലം: കഠിനപ്രയത്നത്തിലൂടെ ജീവിതത്തിലെ തിരിച്ചടികളെ മറികടന്ന് സ്വപ്നം യാഥാർഥ്യമാക്കിയ ആനി ശിവ എന്ന പൊലീസ് സബ് ഇൻസ്പെക്ടറാണ് ഇന്ന് സോഷ്യൽ മീഡിയയിൽ താരം. കേരളമൊന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ആനി ശിവയെ . ഭര്‍ത്താവും ഉറ്റവരും ഉപേക്ഷിച്ചതോടെ കൈക്കുഞ്ഞുമായി തെരുവിലിറങ്ങേണ്ടി വന്ന ആനിശിവ ഇന്ന് വര്‍ക്കലയിൽ സബ് ഇൻസ്പെക്ടറാണ്.

പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ക്കല ശിവഗിരി തീര്‍ത്ഥാടന കാലത്ത് ഐസ്‌ക്രീമും നാരങ്ങവെള്ളവും വിറ്റിരുന്ന ആനി ശിവ കഠിന പ്രയത്നത്തിലൂടെ വിജയം നേടിയ കഥയാണ് കേരളം ചര്‍ച്ച ചെയ്യുന്നത്.കേരളാ പോലീസില്‍ 2016ല്‍ കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ച ആനി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വര്‍ക്കല പൊലീസ് സ്റ്റേനില്‍ എസ്ഐ ആയി ചുമതലയേറ്റിരിക്കുകയാണ്.

ഈ നേട്ടത്തിലും ജീവിത വിജയത്തിലും ആനി ശിവയെ പ്രശംസിച്ച് നടന്‍ മോഹന്‍ലാല്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ”നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനങ്ങള്‍. ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങള്‍ക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെ” എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

https://www.facebook.com/ActorMohanlal/posts/356090705884201

നേരത്തെ യുവതാരംഉണ്ണി മുകുന്ദനും ആനി ശിവയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ”വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത് എന്ന് എഴുതിയ ഉണ്ണിയുടെ ആശംസ ചർച്ചയായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles