Saturday, May 18, 2024
spot_img

അദ്ദേഹമുണ്ടായിരുന്നുവെങ്കിൽ….പിതാവിന്റെ വിയോഗത്തിൽ തളർന്നിരിക്കെ ദേശീയ ചലച്ചിത്ര പുരസ്കാരം തേടിയെത്തിയതിൽ വൈകാരിക പ്രതികരണവുമായി നടൻ പങ്കജ് ത്രിപാഠി

തന്റെ രണ്ടാമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയതിന് ശേഷം വൈകാരിക പ്രതികരണവുമായി പങ്കജ് ത്രിപാഠി. അദ്ദേഹത്തിന്റെ പിതാവായ പണ്ഡിറ്റ് ബനാറസ് തിവാരിയുടെ അകാല വിയോഗത്തെ തുടർന്ന് കുടുംബം ഒന്നാകെ ദുഃഖിച്ചിരിക്കുന്നതിനിടെയാണ് ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത്. ഈ ഈ നേട്ടം പിതാവിന് സമർപ്പിക്കുന്നുവെന്നും ഈ വാർത്തയിൽ അദ്ദേഹം സന്തോഷവാനായിരിക്കുമെന്നും പങ്കജ് ത്രിപാഠി പറഞ്ഞു.

2021-ൽ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തിയ മിമിയിലെ അഭിനയത്തിനാണ് മികച്ച സഹനടനുള്ള ദേശീയ അവാർഡ് അദ്ദേഹം നേടിയിട്ടുണ്ട്. നേരത്തെ 2017 ൽ ന്യൂട്ടൺ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചിരുന്നു.

“ഇത് ബാബുജിയുടെ അനുഗ്രഹമാണ്. ഈ നേട്ടത്തിൽ അദ്ദേഹം വളരെ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുമായിരുന്നു. ന്യൂട്ടൺ എന്ന ചിത്രത്തിന് എന്റെ ആദ്യത്തെ ദേശീയ ചലച്ചിത്ര അവാർഡ് ലഭിക്കുമ്പോൾ, അദ്ദേഹം സന്തോഷം കൊണ്ട് ചന്ദ്രനോളം ഉയരത്തിലാണ് തുള്ളിച്ചാടിയത് . ഇന്ന്, ഞാൻ അദ്ദേഹത്തെ മിസ് ചെയ്യുന്നു, പക്ഷേ എന്റെ നേട്ടത്തിൽ അദ്ദേഹം സന്തുഷ്ടനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് അദ്ദേഹത്തിന്റെ അനുഗ്രഹമാണ്, ഇത് അദ്ദേഹത്തിന് സമർപ്പിക്കുന്നു,” വികാരാധീനായി പങ്കജ് ത്രിപാഠി പറഞ്ഞു.

സമ്മിശ്രവികാരങ്ങളാൽ വളരെ വിചിത്രമായ ജീവിതാവസ്ഥയിലാണ് ഞാൻ . ഒരു വശത്ത്, എന്റെ പിതാവ് എന്നോടൊപ്പമില്ലാത്തതിൽ എനിക്ക് സങ്കടമുണ്ട്, മറ്റൊരു വശത്ത്, ഈ നേട്ടം അദ്ദേഹത്തെ എത്രമാത്രം സന്തോഷിപ്പിക്കുമെന്നും അഭിമാനിക്കുമെന്നും എനിക്കറിയാം. ഈ ചിന്ത ഇപ്പോൾ എന്നെ ശാന്തനാക്കുന്നു.

ഈയാഴ്ച ആദ്യമാണ് പങ്കജ് ത്രിപാഠിയുടെ പിതാവായ പണ്ഡിറ്റ് ബനാറസ് തിവാരി ആന്തരിക്കുന്നത്. 99 വയസായിരുന്നു. തന്റെ പിതാവ് സിനിമകൾ കാണുകയോ സിനിമാ ലോകത്തെക്കുറിച്ച് സംസാരിക്കുകയോ ചെയ്തിരുന്നില്ലെങ്കിലും അദ്ദേഹം ദേശീയ ചലച്ചിത്ര അവാർഡിന്റെ പ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ടെന്നും പങ്കജ് വെളിപ്പെടുത്തി.

“ഗ്രാമത്തിൽ താമസിച്ചിരുന്ന അദ്ദേഹം സിനിമയുടെ ഗ്ലാമർ ലോകവുമായി ഒരു അകലം പാലിച്ചിരുന്നു . പക്ഷേ, ദേശീയ ബഹുമതി നേടേണ്ടതിന്റെ പ്രാധാന്യം അദ്ദേഹത്തിന് അറിയാമായിരുന്നു, നമ്മുടെ പ്രസിഡന്റിൽ നിന്ന് അത് ലഭിക്കുമ്പോൾ അതിന്റെ അന്തസ്സും ലഭിക്കുമെന്നും അദ്ദേഹം പറയുമായിരുന്നു”
പങ്കജ് പറഞ്ഞു.

ലക്ഷ്മൺ ഉതേകർ സംവിധാനം ചെയ്ത മിമിയുമായി ബന്ധപ്പെട്ട മുഴുവൻ ടീമിനും അദ്ദേഹം ഒരു പ്രത്യേക നന്ദിയും അറിയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിലൂടെയാണ് കൃതി സനോൻ മികച്ച നടിക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയത്.

‘അവാർഡ് എന്റെ കരിയറിനെ എങ്ങനെ ബാധിക്കുമെന്ന് എനിക്കറിയില്ല. ഞാൻ എപ്പോഴും സത്യസന്ധതയോടും അർപ്പണബോധത്തോടും കൂടിയാണ് ഓരോ പ്രോജക്ടിലും പ്രവർത്തിക്കുന്നത്. മിമിയുടെ മുഴുവൻ ടീമിനും അവരുടെ ശ്രമങ്ങൾക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ബഹുമതി എനിക്ക് മാത്രമല്ല, മുഴുവൻ ടീമിനും വേണ്ടിയാണ്. ഇത് ടീമിന്റെ നേട്ടമാണ്, ഇത് എന്റെ പിതാവിന് സമർപ്പിക്കുന്നു” പങ്കജ് ത്രിപാഠി പറഞ്ഞു.

Related Articles

Latest Articles