കൊച്ചി: ചലച്ചിത്ര നിര്‍മാതാവും നടന്‍ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയയുടെ പിതാവ് മനമ്പറക്കാട്ട് വിജയകുമാർ മേനോൻ അന്തരിച്ചു. കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം. 71 വയസായിരുന്നു. സംസ്കാരം ഉച്ചയ്ക്ക് 12ന് രവിപുരം ശ്മശാനത്തിൽ വച്ച് നടക്കും.
ഹൃദ്രോഗബാധയെ തുടർന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം. ഏറെ നാളുകളായി കാൻസർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നു. പത്മ മേനോൻ ആണ് ഭാര്യ. കൊച്ചുമകൾ: അലംകൃത മേനോൻ പൃഥ്വിരാജ്.
2011ലാണ് പൃഥ്വിരാജും സുപ്രിയ മേനോനും വിവാഹിതരാകുന്നത്. പാലക്കാട് കണ്ടാത്ത് തറവാട് റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവഹാം. ബി.ബി.സി.യില്‍ മുംബൈയിലെ ബിസിനസ് റിപ്പോര്‍ട്ടറായിരുന്നു സുപ്രിയ.

