Friday, May 17, 2024
spot_img

മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; പാകിസ്ഥാനിൽ ലോക്കപ്പിൽ യുവതിയെ നഗ്ന നൃത്തം ചെയ്യിപ്പിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ലോക്കപ്പിൽ യുവതിയെ വനിതാ പോലീസ് ഉദ്യോഗസ്ഥ (നഗ്ന നൃത്തം ചെയ്യിപ്പിച്ചു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ആണ് സംഭവം. ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ച പാരി ഗുൽ എന്ന യുവതിക്കാണ് മറ്റ് തടവുകാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും മുൻപിൽ ദുരനുഭവം ഉണ്ടായത്. ക്വറ്റയിൽ നടന്ന കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ യുവതിയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു.

എന്നാൽ ഇതിനുശേഷം ഇൻസ്‌പെക്ടർ ഷബാന യുവതിയുടെ വസ്ത്രം വലിച്ചു കീറുകയും മറ്റ് തടവുകാരുടെയും ഉദ്യോഗസ്ഥരുടെയും മുന്നിൽ മുന്നിൽ നഗ്ന നൃത്തം ചെയ്യിക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. തുടർന്ന് ഉദ്യോഗസ്ഥയെ കുറ്റക്കാരിയെന്ന് കണ്ടെത്തി ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി അധികൃതർ വ്യക്തമാക്കി.

Related Articles

Latest Articles