ദില്ലി : ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നിന്നും അദ്ദേഹം മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. 62 കാരനായ സണ്ണി ഡിയോള്‍ കഴിഞ്ഞയാഴ്ച ബിജെപി പ്രസിഡന്റ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമൃത്സറില്‍ നിന്നോ ഗുര്‍ദാസ്പൂരില്‍ നിന്നോ അദ്ദേഹം മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സണ്ണി ഡിയോളിന്റെ പിതാവ് ധര്‍മേന്ദ്ര രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്നും മത്സരിച്ച് വിജയിച്ചിരുന്നു. മഥുരയില്‍ നിന്നും മത്സരിക്കുന്ന ഭാര്യ ഹേമമാലിനിയ്ക്ക് വേണ്ടി ധര്‍മേന്ദ്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കെടുത്തിരുന്നു.
30 വര്‍ഷക്കാലമായി ബോളിവുഡ് സിനിമയിലെ സുപരിചിത മുഖമാണ് സണ്ണി ഡിയോള്‍. നിരവധി സൂപ്പര്‍ഹിറ്റ് ഹിന്ദി ചിത്രങ്ങളിലെ നായകനാണ് അദ്ദേഹം. പുതിയ ചില ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബ്ലാങ്ക് ആണ് റിലീസ് ആവാനിരിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ.

