Wednesday, January 7, 2026

വനവാസികൾക്ക് സഹായവുമായി സുരേഷ് ഗോപി ; അട്ടപ്പാടിയിലെ 8 വനവാസി ഊരുകളിൽ സ്ട്രക്ച്ചറുകള്‍ എത്തിച്ചു

അട്ടപ്പാടിയിലെ 8 വനവാസി ഊരുകളിലേക്ക് സ്ട്രക്ച്ചറുകള്‍ എത്തിച്ച് നടന്‍ സുരേഷ് ഗോപി. പ്രത്യേകം രൂപകൽപന ചെയ്‌ത സ്ട്രക്ച്ചറുകളാണ് സുരേഷ് ഗോപി ഊരുകളിലേക്കായി നൽകിയത്. ബിജെപി മുൻ വക്താവ് സന്ദീപ് വാര്യരാണ് സ്ട്രക്ച്ചറുകള്‍ കൈമാറിയത്. മതിയായ വഴി സൗകര്യംപോലും ഇല്ലാതെ ആശുപത്രിയിലെത്താന്‍ ഏറെ പ്രയാസപ്പെടുന്ന അട്ടപ്പാടിയിലെ ഊരുനിവാസികളുടെ യാത്രാ ദുരിതം മനസ്സിലാക്കിയാണ് സുരേഷ് ഗോപി ഇവർക്കായി സ്ട്രക്ച്ചറുകള്‍ നൽകിയത്.

റോഡ് സൗകര്യമില്ലാത്തതിനാൽ രോഗികളെ പുതപ്പിലും മുളം തണ്ടിലുമെറ്റിയാണ് ആശുപത്രിയിൽ എത്തിച്ചിരുന്നത്. ഈ ദുരിതം കണ്ടാണ് താരം പ്രത്യേക സ്ട്രക്ച്ചറുകൾ നൽകിയത്.

Related Articles

Latest Articles