Monday, October 19, 2026

വൈറലായി ഉണ്ണിമുകുന്ദന്റെ ചിത്രം; ഇതാരാ ഗന്ധർവ്വനോ? ചിത്രം ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദന്‍. സഹസംവിധായകനായി തുടങ്ങി നടനായും നായകനായും മാറിയ സിനിമാ ജീവിതമാണ് ഉണ്ണി മുകുന്ദന്‍റേത്. മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഉണ്ണി ശക്തമായ തിരിച്ചു വരവും നടത്തി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ലോക്ക്ഡൗണിൽ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ച് ഉണ്ണി സജീവമായിരുന്നു. ഇപ്പോഴിതാ താരം പങ്കുവച്ചൊരു ചിത്രമാണ് വൈറലാകുന്നത്.

‘ഞാൻ ഗന്ധർവ്വൻ’ എന്ന സിനിമയിലെ നിതീഷ് ഭരദ്വാജിന്റെ വേഷത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലുള്ളത്. ‘എല്ലായ്‌പ്പോഴും ഗന്ധർവ്വന്മാരുടെയും ദൈവങ്ങളുടെയും ലോകം എന്നെ ആകർഷിക്കാറുണ്ട്,‘ എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും എത്തി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles