Cinema

ബിസ്റ്റിൽ അഭിനയിക്കാൻ വിജയ് വാങ്ങിയത് കോടികൾ: തുക കേട്ട് ഞെട്ടിത്തരിച്ച് സിനിമാലോകം

തെന്നിന്ത്യയുടെ സൂപ്പർ താരമാണ് ദളപതി വിജയ്. സിനിമാലോകത്തിലെ നിരവധി താരങ്ങൾ അദ്ദേഹത്തിന്റെ വലിയ ആരാധകരാണെന്ന് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. മലയാളത്തിലും ദളപതിക്കുള്ള ആരാധക പിന്തുണ ഏറെയാണ്. വിജയ്‌യുടെ ഓരോ ചിത്രങ്ങളും ഉത്സവമായാണ് പ്രേക്ഷകർ വരവേൽക്കാറുള്ളത്. വിജയ് ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്.

നെൽസൺ ദിലീപ്കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ചിത്രത്തിലെ താരത്തിന്റെ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിനായി അഭിനയിക്കാനായി 100 കോടിയാണ് താരം വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. ബീസ്റ്റിന്റെ ബജറ്റിന്‍റെ ഇരട്ടിയിലേറെയാണ് ഈ തുകയെന്ന് കൊയ്മൊയ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ കോവിഡ് കാലത്തും മാസ്റ്ററിന്റെ വൻ വിജയമാണ് പ്രതിഫലം ഉയർത്താൻ കാരണമായത്. മാസ്റ്ററിൽ വിജയ് വാങ്ങിയത് 80 കോടിയാണ് എന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. വൻ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ ബീസ്റ്റിനായി കാത്തിരിക്കുന്നത്.

അതേസമയം നിര്‍മ്മാതാവ് സേവ്യര്‍ ബ്രിട്ടോ ഈ തുക സ്ഥിരീകരിച്ചില്ലെങ്കിലും പ്രതിഫലം വന്‍ തുകയായിരുന്നുവെന്ന് പ്രതികരിച്ചിരുന്നു. “ചിത്രത്തില്‍ അഭിനയിക്കുന്നതിന് വിജയ് സമ്മതിച്ച ഒരു പ്രതിഫലം ഉണ്ട്. അത് ഞാന്‍ നല്‍കി. ആ തുകയില്‍ ചര്‍ച്ചയൊന്നും നടത്താന്‍ ഞാന്‍ പോയില്ല. വിജയ്‍യുമായുള്ള എന്‍റെ ബന്ധം പ്രൊഫഷണലായ ഒന്നാണ്. ആ പ്രോജക്റ്റിനെക്കുറിച്ച് ഞങ്ങള്‍ രണ്ടാള്‍ക്കും നല്ല ബോധ്യമുണ്ടായിരുന്നു”, ഒരു അഭിമുഖത്തില്‍ സേവ്യര്‍ ബ്രിട്ടോ പറഞ്ഞിരുന്നു.

സൂപ്പർ താരം പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൂടാതെ മലയാളത്തിൽ നിന്നും നടൻ ഷൈൻ ടോം ചാക്കോയും നടി അപർണ ദാസും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നുണ്ട്. സെല്‍വരാഘവന്‍, യോഗി ബാബു, ജോണ്‍ വിജയ്, ഷാജി ചെന്‍, വിടിവി ഗണേഷ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഒരു ഫണ്‍-എന്‍റര്‍ടെയ്‍നര്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് പ്രിയ ഗായകൻ അനിരുദ്ധാണ്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം ഏപ്രില്‍ മാസത്തില്‍ തിയറ്ററുകളിലെത്തിക്കാനാണ് ഒരുക്കം.

B4 Admin

Recent Posts

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

5 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

9 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

10 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

10 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

13 hours ago

ബ്രസീലിൽ ലുലയുടെ ചരിത്രവിജയം! വിദേശ ഇടപെടലുകൾക്കെതിരെ രാഷ്ട്രീയ മുന്നേറ്റം

ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…

13 hours ago