Monday, October 12, 2026

പ്രതിക്ക് പ്രത്യേക പരിഗണന നല്‍കുന്നെന്ന അഭിപ്രായം ഉയരുന്നുണ്ടെന്നും ഇത് പ്രോത്സാഹിപ്പിക്കാനാവില്ല; ഫോണുകള്‍ കോടതിക്ക് കൈമാറണം; കേസ് മറ്റന്നാളത്തേക്ക് മാറ്റി actress-abduction-case-hearing-on-dileep-anticipatory-bail-plea-and-mobile-phone

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടന്‍ ദിലീപിന്റെ (Dileep) ആറ് ഫോണുകള്‍ രജിസ്ട്രാര്‍ ജനറല്‍ ഇന്നുതന്നെ ആലുവ കോടതിക്ക് കൈമാറണമെന്ന് ഹൈക്കോടതി. ഫോണുകള്‍ ഡിജിപിക്ക് നല്‍കുകയാണെന്ന കോടതിയുടെ പ്രസ്താവനയെ എതിര്‍ത്ത ദിലീപ് അത് ചെയ്യരുതെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി.

പ്രതിക്ക് പ്രത്യേക പരിഗണന നല്‍കുന്നെന്ന അഭിപ്രായം ഉയരുന്നുണ്ടെന്നും ഇത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞു.ഹാജരാക്കിയ ആറ് ഫോണുകളില്‍ അഞ്ചെണ്ണം അന്വേഷണസംഘം തിരിച്ചറിഞ്ഞു. ഐഎംഇഐ നമ്പര്‍ ഒത്തുനോക്കിയായിരുന്നു പരിശോധന. ദിലീപിന്റെ അഭിഭാഷകരുടെ കൂടി സാന്നിധ്യത്തിലായിരുന്നു പരിശോധന. ഏറ്റവും പ്രധാനപ്പെട്ട ഫോണ്‍ കൈമാറിയിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ദിലീപ് മുദ്രവെച്ച കവറില്‍ ഹാജരാക്കിയ ഫോണുകള്‍ പരിശോധിക്കാന്‍ കോടതി തീരുമാനിച്ചത്.

Related Articles

Latest Articles