Sunday, May 12, 2024
spot_img

ആറു ഫോണുകളും തിങ്കളാഴ്ച്ച തന്നെ സമർപ്പിക്കണം; ദിലീപിന്റെ വാദങ്ങൾ തള്ളി ഹൈക്കോടതി

കൊച്ചി: അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഢാലോചന (Conspiracy Case) നടത്തിയെന്ന കേസിൽ നടൻ ദീലീപിന് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട മൊബൈൽ ഫോൺ സ്വന്തം നിലയിൽ പരിശോധനയ്‌ക്ക് അയച്ചത് ശരിയായില്ലെന്ന് ഹൈക്കോടതി അറിയിച്ചു. തിങ്കളാഴ്‌ച്ച പത്ത് മണിയ്‌ക്ക് മുൻപ് എല്ലാ മൊബൈൽ ഫോണുകളും ഹൈക്കോടതിയുടെ രജിസ്ട്രാർക്ക് കൈമാറണമെന്ന് കോടതി നിർദ്ദേശിച്ചു. ചൊവ്വാഴ്‌ച്ച വരെ സമയം നൽകണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി.

പ്രോസിക്യൂഷന്റെ നിലപാട് അം​ഗീകരിച്ചാണ് ദിലീപിന്റെ വാദങ്ങൾ തള്ളി, ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഇടക്കാല ഉത്തരവിനെതിരെ വേണമെങ്കിൽ നിയമപരമായി ദിലീപിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ദിലീപിന്റെ കേസിൽ നിർണായക തെളിവായി അന്വേഷണ സംഘം പറഞ്ഞിരുന്നത് ഈ ഫോണുകളായിരുന്നു. സർക്കാരിന്റെ ഫോറൻസിക് സയൻസ് ലാബിലെ പരിശോധനയിൽ വിശ്വാസമില്ലെന്നും അതിൽ സർക്കാർ സ്വാധീനം ഉണ്ടാകുമെന്നും ദിലീപ് വാദിച്ചു.

താൻ സ്റ്റേറ്റിന്റെയും മാധ്യമങ്ങളുടേയും ഇരയാണെന്നും ദിലീപ് കോടതിയിൽ പറഞ്ഞു. എന്നാൽ, അംഗീകൃത ഏജൻസിക്ക് നിങ്ങളുടെ ഫോൺ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. ഫോൺ കൊടുക്കണോ വേണ്ടയോ എന്ന് വിധി ന്യായങ്ങൾ വിവിധ കോടതികൾ പറഞ്ഞിട്ടുണ്ട്. കേന്ദ്ര സർക്കാർ ഏജൻസികൾ, അംഗീകൃത ഏജൻസികൾ എന്നിവ വഴിയേ ഫോൺ പരിശോധിക്കാൻ ആവൂ. അതുകൊണ്ട് താങ്കൾ സ്വകാര്യ ഏജൻസിക്ക് കൊടുത്തൂ എന്നേ ഈ ഘട്ടത്തിൽ കണക്കാക്കാനാകൂവെന്നും കോടതി പറഞ്ഞു.

Related Articles

Latest Articles