Friday, January 2, 2026

നടിയെ ആക്രമിച്ച കേസ് ; ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യ ഹർജി ഇന്ന് കോടതിയിൽ

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നിശ്ചിത സമയത്തിനുള്ളിൽ കേസിന്റെ വിചാരണ പൂർത്തിയായില്ലെങ്കിൽ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ഇതിനായി കോടതി നൽകിയ സമയം ജനുവരി 31ന് അവസാനിച്ചു. ഈ സാഹചര്യത്തിലാണ് പ്രതി ജാമ്യ ഹർജി നൽകിയത്.

നടിയെ ആക്രമിച്ച കേസിൽ വിചാരണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. കേരള ഹൈക്കോടതി രജിസ്ട്രാർ മുഖേനയാണ് തൽസമയ റിപ്പോർട്ട് സുപ്രിം കോടതിക്ക് കൈമാറിയത്. ദിലീപിൻറെ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതടക്കമുള്ള അപേക്ഷക സുപ്രീം കോടതി നാളെ പരിഗണിക്കും.

Related Articles

Latest Articles