പത്തനംത്തിട്ട : അവധിയെടുത്തും എടുക്കാതെയും മൂന്നാറിലേക്ക് ഉല്ലാസയാത്ര പോയ കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ ഇന്ന് ജോലിക്കെത്തും. കൂട്ടത്തോടെ അവധിയെടുത്ത ഉദ്യോഗസ്ഥർക്കെതിരായ വകുപ്പുതല അന്വേഷണം ഇന്ന് ആരംഭിക്കും.
ഇതുമായി ബന്ധപ്പെട്ട് അവധിയെടുത്ത് ഉല്ലാസയാത്രക്ക് പോയ ജീവനക്കാരുടെ വിശദീകരണവും കേട്ട ശേഷമായിരിക്കും എ ഡി എം കളക്ടർക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കുക. സുരക്ഷാ ക്രമീകരണങ്ങൾ കോന്നി താലൂക്കോഫീസിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉല്ലാസയാത്ര പോയ ജീവനക്കാർ ഓഫീസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം വിവാദത്തിൽ കോന്നി എം.എൽ.എയും സി പി എം നേതാവുമായ കെ.യു.ജെനീഷ് കുമാറും സി.പി.ഐ അനുകൂല സർവീസ് സംഘടനയും തമ്മിലുള്ള വാക്പോര് ഇന്നലെയും തുടർന്നിരുന്നു.

