Thursday, January 8, 2026

നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷിയെ മൊഴിമാറ്റാൻ പ്രേരിപ്പിച്ചു; ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാൻ പ്രേരിപ്പിച്ചതിന് റിമാന്റിലായ പ്രതി ബി പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് ഹർജി പരിഗണിക്കുന്നത്. ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുമെന്നാണ് വിവരം.

കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കുമാറിനെ സംഭവവുമായി ബന്ധപ്പെട്ട് ഈ മാസം 24 നാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ദിവസത്തെ കസ്റ്റഡിയിൽ കിട്ടിയിരുന്നെങ്കിലും കേസിലെ നിർണായകമായ മൊബൈൽ ഫോൺ ഉൾപ്പടെയുള്ള തെളിവുകൾ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.

Related Articles

Latest Articles