Tuesday, September 22, 2026

നടിയെ ആക്രമിച്ച കേസ്; പുതിയ പ്രോസിക്യൂട്ടർ ഉടൻ, വിചാരണ അതിന് ശേഷം മാത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടർ വിചാരണയ്ക്കായി പുതിയ പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി അഭിഭാഷകരുടെ പാനൽ തയാറാക്കി ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിരുന്നു. വിചാരണക്കോടതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കേസിന്‍റെ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന എ. സുരേശൻ രാജി വെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം നടത്തുന്നത്.

അതേസമയം തുടർ നടപടികൾക്കായി കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കുന്നതാണ്. എന്നാല്‍ പുതിയ പ്രോസിക്യൂട്ടർ കേസ് ഏറ്റെടുത്ത ശേഷം മാത്രമേ ഇനി വിചാരണ പുനരാരംഭിക്കൂ എന്നാണ് വിവരം.പ്രോസിക്യൂട്ടർ നിയമനത്തിനുള്ള നടപടികൾ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിക്കുകയും ചെയ്തു.

Related Articles

Latest Articles