Categories: CinemaKeralaLegal

പ്രമാദമായ കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തി,എംഎൽഎ യുടെ വിശ്വസ്തൻ കുടുങ്ങും?

 കാസർഗോഡ്:നടി ആക്രമിക്കപ്പെട്ട കേസിൽ, മാപ്പുസാക്ഷിയായ വ്യക്തിയെ മൊഴിമാറ്റി പറയാൻ ഭീഷണിപ്പെടുത്തിയത് കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ സെക്രട്ടറിയെന്ന് ബേക്കൽ പോലീസ്. ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാറാണ് സാക്ഷിയെ ഭീഷണിപ്പെടുത്തിയതെന്ന് കാണിച്ച് ബേക്കൽ പോലീസ് ഹോസ്ദുർഗ്ഗ് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

കഴിഞ്ഞ ജനുവരി 23ന്, പ്രോസിക്യൂഷൻ പ്രധാന സാക്ഷിയും ബേക്കൽ സ്വദേശിയുമായ ബിബിൻ ലാലിനെ തേടി പ്രദീപ് കുമാർ ബേക്കലിലെത്തിയിരുന്നു. തൃക്കണ്ണാടുള്ള ബന്ധു വീട്ടിലെത്തിയ പ്രദീപ്, ബിപി നേരിട്ട് കാണാൻ പറഞ്ഞതിനാൽ, ബിബിന്റെ അമ്മാവൻ ജോലിചെയ്യുന്ന കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലേക്ക് പോയി. തുടർന്ന്, ബിബിന്റെ അമ്മയെ ബന്ധപ്പെടുകയും പിന്നീട് മൊഴിമാറ്റാൻ ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തുകയും ആയിരുന്നു. കത്തുകളിലൂടെയും ഭീഷണി തുടർന്നതോടെ സെപ്റ്റംബർ 26ന് ബേക്കൽ പോലീസിൽ പരാതി നൽകിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

ലോഡ്ജിൽ പ്രദീപ് നൽകിയ തിരിച്ചറിയൽ രേഖകൾ, ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ എന്നിവ കണ്ടെത്തിയതോടെയാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്. ഇതേതുടർന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.

B4 Admin

Recent Posts

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

10 minutes ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

47 minutes ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

10 hours ago