Friday, January 2, 2026

നടിയെ ആക്രമിച്ച കേസ്; കാവ്യയുടെ ചോദ്യം ചെയ്യൽ നാളെ നടന്നേക്കില്ല; വീട്ടിൽ വച്ച് വേണ്ടെന്ന് ക്രൈംബ്രാഞ്ച് തീരുമാനം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് നാളെ ചോദ്യം ചെയ്തേക്കില്ല. ആലുവയിലെ വീട്ടിൽ വച്ച് കാവ്യയെ ചോദ്യം ചെയ്യേണ്ടെന്നാണ് നിലവിൽ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. തുടർ നടപടികളുടെ കാര്യത്തിൽ അന്വേഷണസംഘം നിയമോപദേശം തേടിയിട്ടുണ്ട്.

പദ്മസരോവരം വീട്ടിൽവെച്ച് ചോദ്യം ചെയ്യണമെന്നാണ് കാവ്യയുടെ നിലപാട്. അതേസമയം ദിലീപിന്റെ സഹോദരൻ അനൂപിനേയും സഹോദരി ഭർത്താവ് സുരാജിനേയും നാളെ ചോദ്യം ചെയ്യും. ഇതിനായി ഇരുവർക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ദിലീപിനെ വീണ്ടും ജയിലിലടയ്ക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കൊച്ചിയിലെ വിചാരണക്കോടതിൽ ഹ‍ർജി നൽകി.

Related Articles

Latest Articles