Monday, May 13, 2024
spot_img

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം തടയാൻ പുതിയ ഹർജിയുമായി ദീലീപ് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദീലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണ‍മെന്നാണ് ദിലീപ് ഇപ്പോൾ ആവശ്യപ്പെടുന്നത്. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു.

നടിയെ ആക്രമിച്ച കേസ് വിചാരണ അട്ടിമറിക്കാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. വിചാരണക്കോടതിയുടെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും തുടരന്വേഷണത്തിന് ഒരു മാസത്തെ സമയം അനുവദിച്ച വിചാരണ കോടതി നടപടി നീതീകരിക്കാനാവാത്തതാണെന്നും ദിലീപ് വാദിക്കുന്നു. തുടരന്വേഷണം വലിച്ചു നീട്ടാൻ അന്വേഷണസംഘം ശ്രമിക്കുമെന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു.

വധഗൂഢാലോചന കേസിൽ ഇന്ന് ഉച്ചയ്ക്ക് ഹൈക്കോടതി വീണ്ടും ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കാനിരിക്കെയാണ് പുതിയ ഹർജിയുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Related Articles

Latest Articles