Wednesday, December 17, 2025

നടി കനകലത അന്തരിച്ചു ; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ

പ്രശസ്ത സിനിമാ സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ചികിത്സയിലായിരുന്നു . 2021 മുതലാണ് കനകലതയിൽ രോഗലക്ഷണങ്ങൾ കണ്ടതും രൂക്ഷമായതും. വിവാഹമോചിതയായ കനകലതയ്ക്കു മക്കളില്ല. അമ്മ’ സംഘടനയുടെ ഇന്‍ഷുറന്‍സും ആത്മയില്‍നിന്നും ചലച്ചിത്ര അക്കാദമിയില്‍നിന്നും ലഭിച്ച ധനസഹായവും കൊണ്ടാണ് ചികിത്സ നടത്തിയിരുന്നത്.

ഒരു യാത്രാമൊഴി, ഗുരു, കിലുകിൽ പമ്പരം, പാർവതീ പരിണയം, തുമ്പോളി കടപ്പുറം, ആദ്യത്തെ കൺമണി, എഫ്ഐആർ, ആകാശഗംഗ, അനിയത്തിപ്രാവ്, അഞ്ചരക്കല്യാണം, ദോസ്ത്, മയിൽപ്പീലിക്കാവ്, മന്ത്രമോതിരം, എന്നെന്നും നന്മകൾ, കൗരവർ, കിരീടം, ജാഗ്രത, രാജാവിന്റെ മകൻ തുടങ്ങിയ ചിത്രങ്ങളിൽ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. മുന്നൂറ്റി അമ്പതിലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്

പൂക്കാലം എന്ന ചിത്രത്തിലാണ് കനകലത അവസാനം പ്രത്യക്ഷപ്പെട്ടത്. മോശം ആരോഗ്യാവസ്ഥ കാരണം സിനിമകളും സീരിയലും അവർ ഒഴിവാക്കുകയായിരുന്നു.

Related Articles

Latest Articles