Navya Nair
നടി കെപിഎസി ലളിതയുടെ വിയോഗത്തിൽ സങ്കടക്കടലായി മാറിയിരിക്കുകയാണ് മലയാളസിനിമാ ലോകം. താരത്തിന്റെ വിയോഗത്തിൽ നിറകണ്ണുകളോടെയാണ് പ്രമുഖ താരങ്ങളുൾപ്പെടെ അനുശോചനം രേഖപ്പെടുത്തിയത്. നടി നവ്യ നായരും ദുഃഖം പങ്കുവച്ച് രംഗത്തെത്തി(Navya Nair Says About KPAC Lalitha).
“എന്റെ ലളിതാന്റീ… എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. will miss u terribly aunty .. love u so much” എന്ന് നവ്യ പ്രതികരിച്ചു. ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം നവ്യനായർ നായികയായി എത്തുന്ന ‘ഒരുത്തിയിലാണ്’ കെപിഎസി ലളിത ഒടുവിൽ അഭിനയിച്ചത്. ഒരുത്തിയിലും എന്റെ അമ്മ, ജീവിതത്തിലും അങ്ങനെത്തന്നെ.. സ്‌നേഹിതയായിരുന്നു, അമ്മയായിരുന്നു.. ഇഷ്ടപ്പെട്ടവരെ ഭഗവാനിങ്ങനെ വിളിക്കുമ്പോൾ നിശബ്ദയായി പോകുന്നു. മരണം വരെ അഭിനയിക്കണം, വീട്ടിലിരിക്കേണ്ടി വരരുത്, അതായിരുന്നു ആഗ്രഹം.. അതങ്ങനെ തന്നെ നടന്നുവെന്നും നവ്യ നായർ ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
അതേസമയം പതിറ്റാണ്ടുകളോളം സിനിമാലോകം വാണ കെപിഎസി ലളിത എന്ന അഭിനയ കുലപതി വിടവാങ്ങുന്നത് അവസാനമഭിനയിച്ച ചിത്രങ്ങൾ തിയറ്ററിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തിലെത്തുന്ന ‘ഭീഷ്മ പർവം’ എന്ന ചിത്രത്തിൽ കാർത്തിയായനിയമ്മ എന്ന കഥാപാത്രത്തെയാണ് കെപിഎസി ലളിത അവതരിപ്പിക്കുന്നത്. നവ്യാ നായർ ചിത്രമായ ഒരുത്തിയും പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ്. ഈ സിനിമയിൽ നവ്യാ നായരുടെ അമ്മ വേഷമാണ് കെപിഎസി ലളിത അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…