Saturday, October 3, 2026

“ഇഷ്ടപ്പെട്ടവരെ ഭഗവാനിങ്ങനെ വിളിക്കുമ്പോൾ നിശബ്ദയായി പോകുന്നു”; പൊട്ടിക്കരഞ്ഞ് നവ്യ നായർ

നടി കെപിഎസി ലളിതയുടെ വിയോഗത്തിൽ സങ്കടക്കടലായി മാറിയിരിക്കുകയാണ് മലയാളസിനിമാ ലോകം. താരത്തിന്റെ വിയോഗത്തിൽ നിറകണ്ണുകളോടെയാണ് പ്രമുഖ താരങ്ങളുൾപ്പെടെ അനുശോചനം രേഖപ്പെടുത്തിയത്. നടി നവ്യ നായരും ദുഃഖം പങ്കുവച്ച് രംഗത്തെത്തി(Navya Nair Says About KPAC Lalitha).

“എന്റെ ലളിതാന്റീ… എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. will miss u terribly aunty .. love u so much” എന്ന് നവ്യ പ്രതികരിച്ചു. ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം നവ്യനായർ നായികയായി എത്തുന്ന ‘ഒരുത്തിയിലാണ്’ കെപിഎസി ലളിത ഒടുവിൽ അഭിനയിച്ചത്. ഒരുത്തിയിലും എന്റെ അമ്മ, ജീവിതത്തിലും അങ്ങനെത്തന്നെ.. സ്‌നേഹിതയായിരുന്നു, അമ്മയായിരുന്നു.. ഇഷ്ടപ്പെട്ടവരെ ഭഗവാനിങ്ങനെ വിളിക്കുമ്പോൾ നിശബ്ദയായി പോകുന്നു. മരണം വരെ അഭിനയിക്കണം, വീട്ടിലിരിക്കേണ്ടി വരരുത്, അതായിരുന്നു ആഗ്രഹം.. അതങ്ങനെ തന്നെ നടന്നുവെന്നും നവ്യ നായർ ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

അതേസമയം പതിറ്റാണ്ടുകളോളം സിനിമാലോകം വാണ കെപിഎസി ലളിത എന്ന അഭിനയ കുലപതി വിടവാങ്ങുന്നത് അവസാനമഭിനയിച്ച ചിത്രങ്ങൾ തിയറ്ററിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തിലെത്തുന്ന ‘ഭീഷ്മ പർവം’ എന്ന ചിത്രത്തിൽ കാർത്തിയായനിയമ്മ എന്ന കഥാപാത്രത്തെയാണ് കെപിഎസി ലളിത അവതരിപ്പിക്കുന്നത്. നവ്യാ നായർ ചിത്രമായ ഒരുത്തിയും പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ്. ഈ സിനിമയിൽ നവ്യാ നായരുടെ അമ്മ വേഷമാണ് കെപിഎസി ലളിത അവതരിപ്പിച്ചിരിക്കുന്നത്‌.

Related Articles

Latest Articles