സ്ത്രീധനം മാത്രമാണോ വിഷയം? ആണും പെണ്ണും എല്ലാവരും വെറും മനുഷ്യരാണ്; നടി നേഹ റോസ്

സ്‍ത്രീധനം മാത്രമല്ല, ചിന്താഗതിയും ഇവിടെ പ്രധാന കാര്യമാണെന്ന് നടി നേഹ റോസ്. കൊല്ലം ശാസ്താംകോട്ടയിൽ വിസ്മയ എന്ന യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി. പെണ്ണ് വെറും പെണ്ണാണ്, എന്നും താഴ്ന്നു നിൽക്കണം എന്ന ചിന്താ​ഗതിയാണ് ഇന്നും പലരും വച്ച് പുലർത്തുന്നതെന്നും ഇത് മാറേണ്ടതുണ്ടെന്നും നടി പറയുന്നു. ആണും പെണ്ണും എല്ലാവരും വെറും ശ്വാസം മാത്രമാണെന്നും, വെറും മനുഷ്യരാണെന്നും അതിനപ്പുറം ഒരാളും ഒന്നുമല്ലെന്നും ഫേസ്ബുക്കിൽ നേഹ കുറിച്ചു.

നടി നേഹയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

സ്‍ത്രീധനം മാത്രമാണോ ഇവിടെ വിഷയം? അതിലുപരി എങ്ങനെ സാധിച്ചു ഇത്രമാത്രം ഉപദ്രവിക്കാൻ?. ചിന്താഗതിയും ഒരു പ്രധാന കാര്യമല്ലേ?

“പെണ്ണ് വെറും പെണ്ണാണ്, എന്തും പറയാം അടിക്കാം, പെണ്ണ് എന്നും താഴ്ന്നു താഴ്ന്നു നിൽക്കണം, എന്ന ചിന്താഗതി ഇന്നും പലരും വച്ച് പുലർത്തുന്നു. എന്നെ കിട്ടുന്നത് നിന്റെ ഭാഗ്യമാണ്, നീയെനിക്ക് ഒന്നുമല്ല എന്ന് തുടങ്ങുന്ന ഡയലോഗുകൾ ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്ത പെണ്ണുങ്ങൾ കുറവാണ്. ( എല്ലാ നാട്ടിലും, രാജ്യങ്ങളിലും, ലോകമെമ്പാടും ഇന്നും ഇത് കേൾക്കാൻ സാധിക്കും ) ഞാനും ഒരുപാട് കേട്ടിട്ടുണ്ട്…

പോടാ പുല്ലേ എന്ന് തിരിച്ചു പറഞ്ഞിട്ടുണ്ട്. നാണമില്ലേ… ആണും പെണ്ണും എല്ലാവരും വെറും ശ്വാസം മാത്രമാണ്, വെറും മനുഷ്യനാണ്… അതിനപ്പുറം നമ്മൾ ഒന്നുമല്ല! “

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

8 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

8 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

9 hours ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

9 hours ago

ലോക കേരള സഭ പലസ്തീന്‍ പ്രമേയം പാസ്സാക്കി| പാലസ്തീന്‍ കൈമാറിയ കഫിയ പിണറായി ഏറ്റുവാങ്ങി |RP THOUGHTS|

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…

10 hours ago