Monday, December 29, 2025

മാര്‍ച്ച്‌ 31-ന് മുമ്പ് പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആയിരം രൂപ വരെ പിഴ

ദില്ലി: പാന്‍കാര്‍ഡ് ആധാറുമായി മാര്‍ച്ച്‌ 31 നു മുൻപ് ലിങ്ക് ചെയ്യാത്ത നികുതിദായകര്‍ക്ക് 500 രൂപ മുതല്‍ 1000 രൂപ വരെ പിഴ ചുമത്തുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സസ് അറിയിച്ചു. 2022 മാര്‍ച്ച്‌ 31 ആയിരുന്നു ബയോമെട്രിക് ആധാറുമായി പാന്‍ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി.

മാര്‍ച്ച്‌ 31(നാളെ) മുമ്പ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പറുമായി (ആധാര്‍) ലിങ്ക് ചെയ്യാത്ത നികുതിദായകര്‍ക്ക് പിഴ ചുമത്തുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പാന്‍ പ്രവര്‍ത്തനരഹിതമാക്കും.

അതേസമയം നിര്‍ദിഷ്ട തീയതിക്ക് ശേഷമാണ് ആധാര്‍ ലിങ്ക് ചെയ്യുന്നതെങ്കില്‍ 500 രൂപ പിഴ ഈടാക്കും. ജൂണ്‍ 30നുള്ളില്‍ ലിങ്ക് ചെയ്യുന്നവര്‍ക്കാണ് ഈ പിഴ. അഥവാ ഇതിനു ശേഷമാണ് പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതെങ്കില്‍ 1000 രൂപ പിഴ അടയ്ക്കേണ്ടി വരും.

മാത്രമല്ല ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള ആദായനികുതിയുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആധാര്‍ നമ്പര്‍ പാന്‍ നമ്പറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാണ്. നേരത്തെ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ പലതവണ നീട്ടിയതിന് ശേഷമാണ് പിഴത്തുക സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കഅര്‍ പുറത്തുവിട്ടത്.

Related Articles

Latest Articles