Monday, October 5, 2026

“ശിവഭഗവാൻ പ്രപഞ്ചത്തെ മുഴുവൻ വിഴുങ്ങി”; ഹിന്ദുമതത്തെ അവഹേളിച്ച് രാഹുൽ ഗാന്ധി; പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധാഗ്നി പടരുന്നു

ദില്ലി: ശിവഭഗവാൻ പ്രപഞ്ചത്തെ മുഴുവൻ വിഴുങ്ങിയെന്ന വിചിത്രകഥയുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി (Rahul Gandhi). കോൺഗ്രസിന്റെ ഡിജിറ്റൽ ക്യാമ്പെയ്‌നായ ജൻ ജാഗരൺ അഭിയാൻ വീഡിയോ കോൺഫറൻസ് വഴി സംസാരിക്കവെയാണ് രാഹുൽ ഹിന്ദു മതത്തെ അവഹേളിക്കുന്ന രീതിയിൽ പരാമർശം നടത്തിയത്. അതേസമയം രാഹുലിന്റെ ഈ വാക്കുകൾക്കെതിരെ വലിയ പരിഹാസമാണ് ഉയരുന്നത്.

രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഇങ്ങനെ:

“പാലാഴി മഥനസമയത്ത് സമുദ്രത്തിൽ നിന്നും കാളകൂട വിഷം ഉയർന്ന് വന്നുവെന്നും, ഇത് ഭൂമിയിൽ വീഴാതെ ഭഗവാൻ ശിവൻ പാനം ചെയ്‌തെന്നുമാണ് കഥ. വിഷം കഴിച്ചതോടെ ഭഗവാൻ ശിവന്റെ കഴുത്തിന് നീലനിറം വരുകയും, നീലകണ്ഠൻ എന്ന പേര് കൂടി ഭഗവാന് ലഭിച്ചുവെന്നുമാണ് ഐതീഹ്യം. ഇതിനെയാണ് ഭഗവാൻ ശിവൻ പ്രപഞ്ചം മുഴുവൻ വിഴുങ്ങി എന്ന അർത്ഥത്തിൽ”’ രാഹുൽ പറഞ്ഞത്.

രാഹുലിന്റെ ഈ പുതിയ കഥയ്‌ക്ക് നേരെ വലിയ പരിഹാസമാണ് ഉയരുന്നത്. ശിവഭക്തനായ രാഹുലിന്റെ അറിവിന്റെ പാരമ്യത്തെ മനസ്സിലാക്കൂ എന്ന് പരിഹാസവുമായി ബിജെപി നേതാവ് അമിത് മാളവ്യയും ഇതിന്റെ ഒരു വീഡിയോ പങ്കു വച്ചിട്ടുണ്ട്. ഹിന്ദുമതത്തെ അവഹേളിച്ചു കൊണ്ടുള്ള പരാമർശങ്ങളും രാഹുൽ പരിപാടിക്കിടെ നടത്തിയിരുന്നു. ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണെന്നും. ഹിന്ദുത്വമെന്നാൽ ഒരു ഇസ്ലാമിനെയോ സിഖുകാരനെയോ അടിക്കുന്നതാണെന്നുമായിരുന്നു രാഹുൽ പറഞ്ഞത്.

Related Articles

Latest Articles