Saturday, May 18, 2024
spot_img

അന്യസംസ്ഥാനത്തൊഴിലാളികൾ കോടികൾ കൊയ്യുന്ന കേരളത്തിൽ ആദിവാസി യുവാവിന് തൊഴിലില്ല ; മരുന്ന് വാങ്ങാൻ പണമില്ലാതെ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്

എറണാകുളം : തൊഴിൽ ലഭിക്കാത്തതിൽ മനംനൊന്ത് ആലുവ മാർത്താണ്ഡ വർമ്മ പാലത്തതിന്റെ കാമനത്തിൽ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി .ഇടുക്കി മാമലക്കണ്ടം ഇളംപ്രാ സ്വദേശി അരുൺപ്രകാശാണ് മാർത്താണ്ഡവർമ്മ പാലത്തിന്റെ കമാനത്തിൽ കയറിയത്. പോലീസും ഫയർഫോഴ്സും ചേർന്ന് യുവാവിനെ താഴയിറക്കി.

നാട്ടിൽ രണ്ടാഴ്ചയായിട്ടും ജോലി ലഭിക്കാത്തതിനാലാണ് ആദിവാസിവിഭാഗത്തിൽപ്പെട്ട യുവാവ് ആലുവയിലെത്തിയത്.ജോലി തേടി അലഞ്ഞെങ്കിലും,ആരും കൂലിപ്പണിക്കുപോലും വിളിച്ചില്ല.വൈകിട്ട് ആറുമണിയോടെ മാർത്താണ്ഡവർമ്മ പാലത്തിന്റെ കമാനത്തിൽ കയറുകയായിരുന്നു.ചെറുപ്പക്കാരായതിനാൽ ആരോടും കൈനീട്ടാനും മോഷ്ടിക്കാനും മനസ്സില്ലായിരുന്നുവെന്നും യുവാവ് പറഞ്ഞു.മരുന്ന് വാങ്ങാൻ പോലും കാശില്ലാത്തതുകൊണ്ടാണ് പാലത്തിൽ കയറിയത് .ഏണിയുമായെത്തിയ പോലീസും ഫയർഫോഴ്സും ഇയാളെ പിടിച്ചിറക്കി.ആലുവ ജനറലാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പോലീസുകാർ ഭക്ഷണം വാങ്ങിനല്കി നാട്ടിലേക്ക് പറഞ്ഞയച്ചു .

Related Articles

Latest Articles