Sunday, May 12, 2024
spot_img

വിവാദങ്ങൾക്കൊടുവിൽ ചെയർമാൻ സ്ഥാനത്തുനിന്ന് അടൂർ രാജിവച്ചു;ശങ്കര്‍ മോഹന് പിന്തുണയുമായി ഗിരീഷ് കാസറവള്ളിയും രാജി സമർപ്പിച്ചു

തിരുവനന്തപുരം : വിവാദങ്ങൾക്കൊടുവിൽ കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ചെയർമാൻ പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്‍ രാജി സമർപ്പിച്ചു. മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും തന്റെ രാജി കത്തു കൈമാറിയെന്ന് അടൂർ വ്യക്തമാക്കി. അടൂരിനോപ്പം അക്കാദമിക് കൗൺസിൽ ചെയർമാൻ സ്ഥാനത്തു നിന്ന് സംവിധായകൻ ഗിരീഷ് കാസറവള്ളിയും രാജി സമർപ്പിച്ചിട്ടുണ്ട്. നേരത്തെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ശങ്കർ മോഹൻ രാജിവച്ചതിനു പിന്നാലെയാണ് അടൂരിന്റെയും രാജി. മാർച്ച് 31 നു പദവിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചിരിക്കുന്നത്.

ശങ്കർ മോഹനെതിരായ നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അടൂർ വ്യക്തമാക്കി.ശങ്കർ മോഹനെതിരായ ആരോപങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ അടൂർ ഇൻസ്റ്റിറ്റ്യൂട്ടിനെ കരകയറ്റാൻ അഹോരാത്രം പ്രയത്നിച്ച വ്യക്തിയാണ് ശങ്കർ മോഹനെന്നും അഭിപ്രായപ്പെട്ടു. ക്ഷണിച്ചു വരുത്തി അടിസ്ഥാന രഹിതമായ ദുരാരോപണങ്ങളും വൃത്തികെട്ട അക്ഷേപങ്ങളും സത്യവിരുദ്ധമായ കുറ്റാരോപണങ്ങളും നടത്തി ശങ്കർ മോഹനനെ അപമാനിച്ച് പടികടത്തി വിടുകയായിരുന്നുവെന്നും അടൂർ ആരോപിച്ചു.

Related Articles

Latest Articles