Thursday, October 22, 2026

വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ ചേംബറില്‍ തടഞ്ഞു വ ച്ചു

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ ചേംബറില്‍ തടഞ്ഞുവച്ചതായി റിപ്പോര്‍ട്ട്. ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തിലാണ് അഭിഭാഷകര്‍ മജിസ്‌ട്രേറ്റ് ദീപ മോഹനെയാണ് തടഞ്ഞുവച്ചത്. സിജെഎം എത്തിയാണ് മജിസ്‌ട്രേറ്റിനെ മോചിപ്പിച്ചത്.

അപകടക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതാണ് പ്രതിഷേധത്തിന് കാരണം. പാപ്പനംകോട് ഡിപ്പോയിലെ കെ.എസ് ആര്‍ടിസി ഡ്രൈവര്‍ മണിയുടെ ജാമ്യമാണ് റദ്ദാക്കിയത്. മുതിര്‍ന്ന അഭിഭാഷകനായിരുന്നു പ്രതിക്കായി ഹാജരായത്. ജാമ്യം നിഷേധിച്ച മജിസ്‌ട്രേറ്റിന്റെ നടപടി ശരിയല്ലെന്ന് ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി. മജിസ്‌ട്രേറ്റ് കോടതി ബഹിഷ്‌കരിക്കാനാണ് ബാര്‍ അസോസിയേഷന്റെ തീരുമാനം

Related Articles

Latest Articles