കാബൂൾ: അഫ്‌ഗാനിൽ താലിബാൻ ഭരണം പിടിച്ചതോടെ ജനങ്ങൾ ദുരന്തത്തിൽ. കഴിഞ്ഞ ആഗസ്റ്റ് മാസം മുതൽ ജനജീവിതം പാടെ തകർന്നെന്ന് സ്ത്രീകളും പൊതുസമൂഹവും പറയുന്നു. കഴിഞ്ഞ 20 വര്‍ഷം നിരന്തരം യുദ്ധമുണ്ടായിരുന്ന കാലഘട്ടത്തില്‍പോലും ജനങ്ങള്‍ക്ക് ഇത്രയും ദുരിതം അനുഭവിച്ചിട്ടില്ല. താലിബാന്‍ അഫ്ഗാനില്‍ ശാന്തത കൊണ്ടുവന്നു എന്ന് പരക്കെ പ്രചരിപ്പിക്കുകയാണ്. എന്നാൽ സത്യത്തിൽ രാജ്യം മരവിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്.
അതേസമയം 20 വർഷങ്ങൾക്ക് മുൻപ് വാണിജ്യ വ്യാപാര വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലെല്ലാം സ്വാതന്ത്ര്യവും സാമ്പത്തിക കരുത്തുമുണ്ടായിരുന്നുവെന്ന് ജനങ്ങള്‍ പറയുന്നു. നിലവിൽ താലിബാന്‍ അഫ്ഗാനിലെ സ്ത്രീകളെ വീട്ടിനുള്ളില്‍ തളച്ചിട്ടിരിക്കുകയാണ്.
സ്ത്രീകള്‍ 72 കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടി വരുകയാണെങ്കില്‍ നിര്‍ബന്ധമായും ആണ്‍തുണയുണ്ടായിരിക്കണം. ഹിജാബ് ധരിക്കാത്ത ഒരു സ്ത്രീകളേയും വാഹനത്തില്‍ കയറ്റരുത് എന്നിവ കര്‍ശനമാക്കിയിരിക്കുകയാണ്.
മാത്രമല്ല ശരിയ നിയമ പ്രകാരമെന്ന് പറഞ്ഞാണ് വസ്ത്രശാലയിലെ സ്ത്രീ രൂപങ്ങളുടെ തലപോലും അറുത്തുമാറ്റിയത്. എന്നാൽ ലോകം പരിഹാസത്തോടെയാണ് ഇത്തരം താലിബാനിസത്തെ കണ്ടുകൊണ്ടിരിക്കുന്നത്. നിലവിൽ പെണ്‍കുട്ടികള്‍ക്കുമാത്രമായി ഉണ്ടായിരുന്ന സ്‌കൂളുകളെല്ലാം പൂട്ടിച്ചു. മാദ്ധ്യമപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചു കൊല്ലുകയാണെന്നും ജനങ്ങള്‍ ആരോപിക്കുന്നു.

