Sunday, December 28, 2025

സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കരുത്; പാര്‍ക്കുകളില്‍ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് പ്രവേശിക്കരുത്: ഉത്തരവുമായി താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ റെസ്റ്റോറന്റുകളിൽ സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതു വിലക്കി താലിബാന്‍ ഉത്തരവ്. ഭാര്യയും ഭര്‍ത്താവും ആണെങ്കില്‍ പോലും പൊതുസ്ഥലത്ത് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

ഹെറാത് പ്രവിശ്യയിലാണ് പുതിയ നിയമം നടപ്പാക്കിയിരിക്കുന്നത്. മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മന്ത്രാലയം ഇതു സംബന്ധിച്ച്‌ ഉത്തരവ് ഇറക്കിയതായി അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു.

ഹെറാത്തിലെ പാര്‍ക്കുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുമിച്ചു പ്രവേശനം നല്‍കുന്നത് അവസാനിപ്പിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ആഴ്ചയിലെ വ്യത്യസ്ത ദിവസങ്ങള്‍ നീക്കിവയ്ക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് പാര്‍ക്കുകളില്‍ സ്ത്രീകള്‍ക്കു പ്രവേശനം. ഏതാനും ദിവസങ്ങൾക്ക് മുൻപ് രാജ്യത്ത് ബുര്‍ഖ നിര്‍ബന്ധമാക്കി താലിബാന്‍ ഉത്തരവിറക്കിയിരുന്നു.

Related Articles

Latest Articles