പലയിടങ്ങളിലും അഫ്ഗാന്‍ സൈനികരും താലിബാനും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. അഫ്ഗാന്‍ സേനയെ വിറപ്പിച്ച് അതിവേഗം കുതിപ്പുതുടരുകയാണ് താലിബാന്‍. അഫ്ഗാനിസ്ഥാനിലെ കൂടുതല്‍ മേഖലകള്‍ പിടിച്ചടക്കിയ താലിബാന്‍ ഭീകരര്‍ തങ്ങള്‍ കരസ്ഥമാക്കിയ മേഖലകളില്‍ ശരിയത്ത് നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചു തുടങ്ങി. കടുത്ത നിയന്ത്രണങ്ങളാണ് സ്ത്രീകള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. പാകിസ്ഥാന്റെയും മറ്റും പിന്തുണയുള്ളതിനാല്‍ താലിബാന് മികച്ച ആയുധങ്ങളുണ്ട്. പരിശീലനവും ലഭിക്കുന്നുണ്ട്. ആയുധബലത്തില്‍ അഫ്ഗാന്‍ സൈന്യം താലിബാന് പിന്നിലാണ്. ഇത് ശെരിവെക്കുന്ന റിപ്പോർട്ടുകളും ഉണ്ട്.
പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം യുദ്ധക്കെടുതി നേരിടുന്ന രാജ്യത്ത് പ്രാകൃതമായ പ്രവർത്തനങ്ങൾ നടത്തുന്ന താലിബാന് വിദേശരാജ്യങ്ങളുടെ തീവ്രവാദ ശൃംഖലകളിൽ നിന്നും സഹായം ലഭിക്കുന്നുണ്ട് . ഐക്യരാഷ്ട്രസഭയിലെ അഫ്ഗാനിസ്ഥാന്റെ സ്ഥിരം പ്രതിനിധി ഗുലാം എം ഇസാക്സായ് ഇത് സ്ഥിരീകരിക്കുകയും ചെയിതു.

