Tuesday, May 21, 2024
spot_img

തർപ്പണം ചെയ്‌ത് കേരളം; ചരിത്രം പോലും തമസ്കരിച്ച മലബാർ ജിഹാദിന്റെ ഇരകൾക്ക് ശ്രാദ്ധമൂട്ടി വിവിധ ഹൈന്ദവസംഘടനകൾ

1921-ലെ മലബാർ ലഹള എന്ന മലബാർ ഹിന്ദു വംശഹത്യയെ, കേരളത്തിലെ ആദ്യ ജിഹാദിക്കൂട്ടക്കുരുതിയെ ചരിത്രത്താളുകളിൽ മഹത്വവത്കരിച്ചപ്പോൾ വേദനിച്ചത് ഒന്ന് അലറിയിക്കരയും മുൻപേ കണ്ഠം ഛേദിക്കപ്പെട്ടവരുടെയും, നെഞ്ചിലേറ്റിയ സംസ്കാരത്തിന് ജീവനേക്കാൾ വിലകൽപ്പിച്ചവരുടെയും, പിച്ചിചീന്തി ഏറിയും മുൻപേ ജീവൻ വെടിഞ്ഞ പെൺമക്കളുടെയും, അമ്മമാരുടെയും ആത്മാക്കളാണ്.

നൂറ് വർഷങ്ങൾക്ക് ഇപ്പുറം ജിഹാദി കൂട്ടക്കുരുതിക്ക് ഇരയായവർക്ക് ഹിന്ദു സേവാ കേന്ദ്രത്തിന്റെയും മറ്റ് വിവിധ ഹൈന്ദവസംഘടനകളുടെയും ആഭിമുഖ്യത്തിൽ കർക്കിടകവാവിന് ശ്രാദ്ധമൂട്ടി. ഉദകക്രിയ ചെയ്യാൻ പോലും ഉറ്റവരെയോ ഉടയവരെയോ ബാക്കി വയ്ക്കാതെ അലയേണ്ടി വന്ന ഒരുകൂട്ടം ആത്മാക്കളുടെ നിശബ്ദ തേങ്ങലുകൾക്കാണ് ഇന്ന് അറുതിയായത്.

അതേസമയം ചാലിയാർ പുഴയുടെ തീരത്ത് മാത്രമല്ലാതെ നിരവധി സേവാ കേന്ദ്രം പ്രവർത്തകർ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ബലിതർപ്പണ കേന്ദ്രങ്ങളിൽ ഇവർക്കായി ശ്രാദ്ധമൂട്ടി. പ്രാർത്ഥനകളുമായി അനേകം പേർ ചടങ്ങുകൾ ഫേസ്‌ബുക്ക് പേജിൽ ലൈവായി കാണുകയും ചെയ്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles