Monday, April 29, 2024
spot_img

കീഴടങ്ങി അഫ്ഗാൻ സർക്കാർ; പ്രസിഡന്‍റ്​ അഷ്​റഫ്​ ഗനി രാജിവെച്ചതിന്​ പിന്നാലെ രാജ്യം വിട്ടു!

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളും താലിബാന്‍ വളഞ്ഞതോടെ ഒടുവിൽ കീഴടങ്ങി അഫ്ഗാന്‍. പ്രസിഡന്‍റ്​ അഷ്​റഫ്​ ഗനി രാജ്യം വിട്ടതായി സൂചന. പ്രസിഡന്‍റ്​ പദം രാജിവെച്ചതിന്​ ശേഷമാണ്​ അദ്ദേഹം അഫ്​ഗാന്‍ വിട്ടത്​ എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൂടാതെ ഗനിക്കൊപ്പം അദ്ദേഹത്തിന്‍റെ വിശ്വസ്​തരും രാജ്യം വിട്ടുവെന്നാണ്​ റിപ്പോര്‍ട്ട്​. താജിക്കിസ്​താനിലേക്ക്​ ഗനി കടന്നുവെന്നാണ്​ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​.നേരത്തെ അഫ്​ഗാന്‍ പ്രതിരോധ മന്ത്രി ബിസ്​മില്ല മുഹമ്മാദി പ്രസിഡന്‍റ്​ അധികാരം കൈമാറുമെന്ന സൂചനകളും നല്‍കിയിരുന്നു.അധികാരമൊഴിയാന്‍ ഗനി സമ്മതിച്ചുവെന്ന്​ താലിബാന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. പുതുതായി രൂപീകരിക്കപ്പെടുന്ന സര്‍ക്കാറിന്​ അദ്ദേഹം അധികാരം കൈമാറുമെന്നും താലിബാന്‍ വ്യക്​തമാക്കിയിരുന്നു.

അതേസമയം അഫ്​ഗാനിലെ പ്രശ്​നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സംഘം ദോഹയിലേക്ക്​ പോകുമെന്നും മുഹാമ്മദി പറഞ്ഞിരുന്നു. തിങ്കളാഴ്ചയായിരിക്കും സന്ദര്‍ശനമെന്നും അദ്ദേഹം വ്യക്​തമാക്കിയിരിക്കുന്നു. രാഷ്​ട്രീയനേതാക്കള്‍ ഉള്‍​പ്പടെയുള്ളവര്‍ ഈ സംഘത്തിലുണ്ടാവുമെന്നാണ്​ സൂചന.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles