Thursday, May 16, 2024
spot_img

ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷ ബാധ: എട്ടുപേർ ആശുപത്രിയിൽ; കൊച്ചിയില്‍ ബേക്കറി ഉടമ അറസ്റ്റില്‍

കൊച്ചി: ഷവര്‍മ കഴിച്ച എട്ടുപേരെ ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്താണിയിലെ പുതുശ്ശേരി ബേക്കറിയില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയെറ്റത്. വെള്ളിയാഴ്ച ഇവിടെ നിന്നും ഷവര്‍മ കഴിച്ച ഇവർക്ക് ശനിയാഴ്ച രാവിലെ വയറിളക്കവും മറ്റും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്.

സംഭവത്തിൽ ചെങ്ങമനാട് ഇളയിടത്ത് ഗോകുല്‍ സെമന്‍, പുതിയേടന്‍ റെനൂബ് രവി, വാടകപ്പുറത്ത് ജിഷ്ണു, ചെട്ടിക്കാട് ശ്രീരാജ് സുരേഷ്, പാലശ്ശേരി ആട്ടാംപറമ്പില്‍ അമല്‍ കെ അനില്‍ എന്നിവര്‍ ചെങ്ങമനാട് ഗവ.ആശുപത്രിയിലും കുന്നകര മനായിക്കുടത്ത് സുധീര്‍ സാലാം, മക്കളായ ഹൈദര്‍, ഹൈറ എന്നിവരെ ദേശം സിഎ ആശുപത്രിയിലുമാണ് പ്രവേശിപ്പിത്. ആരുടെയും നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിൽ ഇവർ രാതി നല്‍കിയതോടെ ചെങ്ങമനാട് എസ് ഐ പി ജെ കുര്യക്കോസിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി ബേക്കറി അടപ്പിക്കുകയും ഉടമയായ ആന്റണിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ബേക്കറിയില്‍ പരിശോധന നടത്തി. ഷവര്‍മയ്‌ക്കൊപ്പം നല്‍കിയ മയണൈസ് മോശമായതാണ് വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles