Sunday, May 19, 2024
spot_img

അഫ്‌ഗാനിൽ സ്ത്രീകൾ വീണ്ടും പെട്ടു പുതിയ നിയമം കേട്ട് പൊട്ടിക്കരഞ്ഞ് ജനങ്ങൾ

അഫ്ഗാനിൽ സ്ത്രീകൾക്കുള്ള സഞ്ചാര സ്വാതന്ത്ര്യം ഘട്ടം ഘട്ടമായി നിരോധിച്ച് താലിബാൻ. ഇതിന്റെ ആദ്യപടിയായി ആഭ്യന്തര, രാജ്യാന്തര വിമാനങ്ങളിൽ പുരുഷന്മാർ ഒപ്പമില്ലാതെ യാത്ര ചെയ്യാൻ പാടില്ലെന്ന് താലിബാൻ അറിയിച്ചു. പുരുഷന്മാരില്ലാതെ വരുന്ന സ്ത്രീകളെ വിമാനത്തിൽ കയറ്ററുതെന്ന് നിർദ്ദേശം നൽകി. ഇന്നലെയാണ് ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് വിമാനയാത്ര വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവിടുന്നത്.

വിമാനക്കമ്പനികൾക്ക് താലിബാൻ ഭരണകൂടം ഇതുസംബന്ധിച്ച നിർദ്ദേശം നൽകി. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം താത്കാലികമായി വിലക്കിക്കൊണ്ട് ഉത്തരവിറക്കിയതിന് പിന്നാലെയാണ് സഞ്ചാര സ്വാതന്ത്ര്യത്തിനും വിലക്ക് കൊണ്ടുവരുന്നത്. തനിച്ച് യാത്ര ചെയ്യാനായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത സ്ത്രീകൾക്ക് ഞായറാഴ്ചയും തിങ്കളാഴ്ചയും യാത്ര ചെയ്യാൻ ഇളവ് നൽകിയിട്ടുണ്ട്.

മതവിശ്വാസവുമായി ബന്ധപ്പെട്ട മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തവ് വിമാനക്കമ്പനികൾക്ക് കൈമാറിയത്. ഉത്തരവിനെ തുടർന്ന് ശനിയാഴ്ച യാത്ര ചെയ്യാനായെത്തിയ നിരവധി സ്ത്രീകളെ ഒറ്റയ്‌ക്കായതിനാൽ അനുമതി നിഷേധിച്ച് തിരികെ അയക്കുകയായിരുന്നു. താലിബാൻ ഭരണകൂടത്തിന്റെ പുതിയ തീരുമാനത്തിൽ പ്രതിഷേധിച്ച് നിരവധി മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം അഫ്ഗാനിസ്താനിൽ പെൺകുട്ടികളുടെ ഹൈസ്കൂൾ താലിബാൻ സർക്കാർ അടച്ചു. ഏഴു മാസത്തെ ഇടവേളക്കു ശേഷം പെൺകുട്ടികളുടെ സ്കൂൾ തുറന്ന് മണിക്കൂറുകൾക്കു ശേഷമാണ് താലിബാൻ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. പുതിയ ഉത്തരവ് വരുന്നതു വരെ സിക്സ്ത് ഗ്രേഡിനു മുകളിലുള്ള ക്ലാസുകളിൽ പെൺകുട്ടികൾ വരേണ്ടതില്ലെന്നാണ് താലിബാന്റെ അറിയിപ്പ്.

റിപ്പോർട്ടുകൾ താലിബാൻ വക്താവ് ഇനാമുല്ല സമാഗനി സ്ഥിരീകരിച്ചത്. ഇതിന്റെ കാരണമെന്താണെന്ന് താലിബാൻ സർക്കാർ അറിയിച്ചിട്ടില്ല. സ്കൂളുകളിലേക്ക് മടങ്ങിയെത്താൻ കാത്തിരുന്ന പെൺകുട്ടികൾക്ക് നിരാശ സമ്മാനിച്ച ദിനമാണിതെന്ന് അഫ്ഗാനിസ്താനിലെ രാഷ്ട്രീയ പ്രവർത്തകയും മാധ്യമപ്രവർത്തകയുമായ ശുക്രിയ ബറക്സായ് പ്രതികരിച്ചു.

താലിബാൻ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനിൽ നിന്ന് അഭയാർഥി പ്രവാഹമുണ്ടായതിനാൽ, അധ്യാപകരുടെ ക്ഷാമം നേരിടുന്നതായും റിപ്പോർട്ടുണ്ട്. പെൺകുട്ടികളുടേതടക്കം, കഴിഞ്ഞ 23ഇന് എല്ലാ സ്കൂളുകളും തുറന്നുപ്രവർത്തിക്കുമെന്ന് കഴിഞ്ഞയാഴ്ചയാണ് താലിബാൻ പ്രഖ്യാപിച്ചത്. പിന്നാലെയാണ് സ്കൂൾ അടച്ചതായ് റിപ്പോർട്ടുകൾ വന്നത്.

Related Articles

Latest Articles