Tuesday, September 29, 2026

താലിബാനെ വളര്‍ത്തുന്നത് പാകിസ്ഥാനെന്ന് അഫ്ഗാനിസ്ഥാന്‍ : തീവ്രവാദികള്‍ക്ക് ചികിത്സ നല്‍കുന്നതായും ആരോപണം

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ താലിബന്‍ തീവ്രവാദികളെ പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന ആരോപണവുമായി അഫ്ഗാന്‍ സര്‍ക്കാര്‍. വികസിതവും സ്വയംപര്യാപ്തവുമായ അഫ്ഗാനിസ്ഥാനെ പാകിസ്ഥാന്‍ ഭയപ്പെടുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ കുറ്റപ്പെടുത്തി. പാകിസ്ഥാന്‍ എല്ലാ കാലത്തും അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ അനാവശ്യമായി ഇടപെടുകയാണെന്നും തങ്ങള്‍ക്കെതിരെ ഒളിയുദ്ധം നടത്തുകയാണെന്നും അതിര്‍ത്തി സംരക്ഷണത്തിന്റെ ചുമതലയുള്ള മന്ത്രി മൊഹിബുള്ള സലിം കാബൂളില്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മുപ്പത് വര്‍ഷത്തിലധികമായി പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ തകര്‍ക്കാനുളള
നീക്കങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. താലിബന്‍ നേതാക്കളെല്ലാം അഫ്ഗാനിസ്ഥാനിലാണ് ഉള്ളതെന്ന പാകിസ്ഥാന്റെ ആരോപണം തള്ളിയ മൊഹിബുള്ള സലിം അവരെല്ലാം പാകിസ്ഥാനിലാണ് താമസിക്കുന്നതെന്നും ഏറ്റുമുട്ടലുകളില്‍ പരിക്കേല്‍ക്കുന്ന താലിബന്‍ തീവ്രവാദികളെ ചികിത്സിക്കുന്നത്
പാകിസ്ഥാനിലെ ആശുപത്രികളിലാണെന്നും വെളിപ്പെടുത്തി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles