Saturday, May 18, 2024
spot_img

അഫ്ഗാന്‍ പ്രതിസന്ധി: കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു; നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധ്യത

ദില്ലി: അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വിദേശകാര്യമന്ത്രാലയം പാര്‍ലമെന്റിലെ കക്ഷി നേതാക്കളുടെ യോഗം വിളിച്ചത്. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാന്‍ താലിബാന്‍ കീഴ്‌പ്പെടുത്തിയ സാഹചര്യത്തില്‍ ഇനി ഇന്ത്യ എന്തു നയമാണ് തുടര്‍ന്ന് സ്വീകരിക്കുന്നത് എന്നത് സംബന്ധിച്ചും ചര്‍ച്ച നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കി ഇന്ത്യ. തിങ്കളാഴ്ച്ച രാവിലെയോടെ കാബൂളിൽ നിന്ന് 145 പേരെ കൂടി ദില്ലിയിൽ എത്തിച്ചു. തജികിസ്ഥാൻ വഴിയും കാബൂളിൽ നിന്ന് വ്യോമസേന വിമാനത്തിൽ നേരിട്ടും കൂടുതൽ പേരെ നാട്ടിലേക്ക് എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കാബൂളിൽനിന്ന് ഒഴിപ്പിച്ച 222 പേർ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളിലായി ഇന്നു പുലർച്ചെ ദില്ലിയിലെത്തിയിരുന്നു. 87 ഇന്ത്യക്കാരും രണ്ടു നേപ്പാൾ സ്വദേശികളും തജികിസ്ഥാനിൽ നിന്നും 135 പേര്‍ ദോഹയിൽനിന്നുമാണ് ഇന്ത്യയിൽ എത്തിയത്.

കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ രണ്ട് എംപിമാർ അടക്കം 392 പേരെയാണ് ദില്ലിയിൽ എത്തിച്ചത്. ഇതിൽ 327 പേർ ഇന്ത്യക്കാരാണ്. മുഴുവൻ ഇന്ത്യാക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തജികിസ്ഥാൻ വഴിയും കാബൂളിൽ നിന്ന് വ്യോമസേന വിമാനത്തിൽ നേരിട്ടും കൂടുതൽ പേരെ നാട്ടിലേക്ക് എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles