Tuesday, May 14, 2024
spot_img

അഫ്ഗാനിലെ ഏഴാമത്തെ പ്രവിശ്യാ തലസ്ഥാനവും പിടിച്ചെടുത്ത് താലിബാന്‍; ഇന്ത്യൻ വ്യോമസേനയുടെ പിന്തുണ വേണമെന്ന് അഫ്ഗാൻ ഭരണകൂടം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയുടെ പിന്തുണ തേടി അഷ്റഫ് ഗനി സർക്കാർ. ആറ് പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം താലിബാൻ ഭീകരർ പിടിച്ചെടുത്തതിന് പിന്നാലെയാണ് അഫ്ഗാനിസ്ഥാൻ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്.

ആഗസ്ത് 31ഓടെ അമേരിക്ക സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുന്നതോടെ താലിബാന്‍ അക്രമത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുമെന്നാണ് അഫ്ഗാനിസ്താന്‍ ആശങ്കപ്പെടന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വ്യോമസേന തങ്ങളുടെ വ്യോമസേനയുടെ പിന്തുണക്ക് എത്തണമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം അഫ്ഗാനിസ്ഥാനില്‍നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ ഖേദിക്കുന്നില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു ട്രില്ല്യണ്‍ ഡോളര്‍ അഫ്ഗാനില്‍ ചെലവാക്കി. ആയിരക്കണക്കിന് സൈനികരെ നഷ്ടപ്പെട്ടു. ഇനി അഫ്ഗാന് ആവശ്യമായ പിന്തുണ നല്‍കും”-അദ്ദേഹം പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles