Wednesday, January 7, 2026

കോട്ടയത്ത് വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി പെരുകുന്നു ; 181 പന്നികളെ ഇല്ലാതാക്കി

കോട്ടയം :വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി പെരുകുന്നു.കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര, മുളക്കുളം പഞ്ചായത്തുകളില്‍ രണ്ട് സ്വകാര്യ പന്നിഫാമുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി ബാധ സ്ഥിരീകരിച്ചത്.പന്നിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലയില്‍ 181 പന്നികളെ ഇന്ന് കൊന്നു.

ജില്ലാ കളക്ടര്‍ ഡോ.പി. കെ. ജയശ്രീയുടെ ഉത്തരവ് പ്രകാരമാണ് ഫാമുകളിലെ പന്നികളെ കൊന്ന് സംസ്‌കരിച്ചത്. ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്നാണ് സാമ്പിളുകള്‍ ലാബിലേക്ക് അയച്ചത്. പരിശോധനയില്‍ പന്നിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.

Related Articles

Latest Articles