നാഗാലാന്റിൽ സായുധ സേനയ്ക്ക് പ്രത്യേകാധികാരം നൽകുന്ന നിയമം AFSPA പിൻവലിക്കുന്നത് പരിശോധിക്കാൻ സമിതി രൂപീകരിക്കുമെന്ന് നാഗാലാൻഡ് സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആസ്സാം നാഗാലാൻഡ് മുഖ്യമന്ത്രിമാരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിയമം പിൻവലിക്കുന്നത് പരിശോധിക്കാൻ തീരുമാനമായത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറി മാരും ഡിജിപി മാരും അംഗങ്ങളായിരിക്കും. സമിതി അടുത്ത 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുകയും ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമം പിൻവലിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കുമെന്നും നാഗാലാൻഡ് സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നാഗാലാൻഡ് നിയമസഭ നേരത്തെ പ്രമേയം പാസാക്കിയിരുന്നു

