Saturday, May 18, 2024
spot_img

ദക്ഷിണാഫ്രിക്കന്‍ വര്‍ണവിവേചന വിരുദ്ധ പോരാളി ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

നൊബേല്‍ സമ്മാന ജേതാവും ദക്ഷിണാഫ്രിക്കന്‍ (South Africa) ആര്‍ച്ച് ബിഷപ്പുമായ ഡെസ്മണ്ട് ടുട്ടു (Desmond Tutu) അന്തരിച്ചു. 99 വയസായിരിന്നു. വര്‍ണവിവേചനത്തിനെതിരായ പോരാട്ടം നയിച്ച വ്യക്തിയാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ ടുട്ടു.

1996ല്‍ ആര്‍ച്ച്‌ ബിഷപ് പദവിയില്‍നിന്നു വിരമിച്ച അദ്ദേഹം പിന്നീട് ആര്‍ച്ച്‌ ബിഷപ് എമെരിറ്റസ് സ്ഥാനം അലങ്കരിക്കുകയായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം നിരവധി വിഷയങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. നോബലിന് പുറമെ സാമൂഹിക സേവനത്തിനുള്ള ആൽബർട്ട് ഷ്വിറ്റ്സർ പുരസ്കാരം, ഗാന്ധി സമാധാന സമ്മാനം, പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം എന്നിവയും അദ്ദേഹത്തിന് ലഭിച്ചു.

ആർച്ച് ബിഷപ്പ് എമിരിറ്റസ് ഡെസ്മണ്ട് ടുട്ടുവിന്റെ വേർപാട് ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചടത്തോളം മറ്റൊരു അധ്യായത്തിന്റെ അവസാനമാണെന്ന് പ്രസിഡന്റ് സിറിൽ റമഫോസ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

Related Articles

Latest Articles