Monday, December 15, 2025

25 വർഷത്തിനു ശേഷം ജോണി ഡെപ്പ് വീണ്ടും സംവിധാന രംഗത്ത്;ഇത്തവണ എത്തുന്നത് മോഡി ബയോപിക്കുമായി

25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹോളിവുഡ് നടൻ ജോണി ഡെപ്പ് വീണ്ടും സംവിധായക വേഷമണിയുന്നു. ഇത്തവണ മോഡി ബയോപിക്കാണ് ജോണി ഡെപ്പ് ഒരുക്കുന്നത്. ജോണി ഡെപ്പ് തന്നെയാണ് ഇത് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

ഇറ്റാലിയൻ ചിത്രകാരൻ അമെഡിയോ മോഡിഗ്ലിയാനിയുടെ കഥയാണ് മോഡി എന്ന ബയോപിക്കിലൂടെ ജോണി ഡെപ്പ് ചിത്രീകരിക്കുന്നത്. ഡെന്നീസ് മക്ക്ലിന്റയറിന്റെ നാടകത്തെ ആസ്‍പദമാക്കിയാണ് ചിത്രം. മോഡിയായി എത്തുന്നത് റിക്കാർഡോ സ്കാമാർസിയോയാണ്. മോഡിയുടെ ജീവിതത്തിലെ നിർണായകമായ രണ്ട് ദിവസത്തെപ്പറ്റിയാണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ജേർസി, മേരി ക്രോമോലോവ്സ്‍കി എന്നിവരാണ്.

Related Articles

Latest Articles